Follow Us On

08

September

2024

Sunday

മാധ്യമരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ സലേഷ്യന്‍ സഭാംഗങ്ങളെ ആദരിച്ചു

മാധ്യമരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍  നല്‍കിയ സലേഷ്യന്‍ സഭാംഗങ്ങളെ ആദരിച്ചു

ബംഗളൂരു: സലേഷ്യന്‍ സഭയുടെ കീഴിലുള്ള ബോസ്‌കോം സൗത്ത് ഏഷ്യയുടെ വാര്‍ഷികയോഗത്തില്‍ മാധ്യമരംഗത്ത് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ സലേഷ്യന്‍ സഭാംഗങ്ങളെ ആദരിച്ചു. ഫാ. സി.എം. പോള്‍, ഫാ. മൈക്കിള്‍ മാക്കിരി എന്നിവരെയാണ് ബംഗളൂരുവിലെ ഡോണ്‍ ബോസ്‌കോ പ്രോവിന്‍ഷ്യാള്‍ ഹൗസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആദരിച്ചത്.

ഫാ. സി.എം പോള്‍ ബോസ്‌കോം സ്ഥാപകാംഗം കൂടിയാണ്. ഹെറാള്‍ഡ് കൊല്‍ക്കത്ത എന്ന മാഗസിന്റെ മുന്‍ എഡിറ്ററായിരുന്നു ഫാ. സി.എം. പോള്‍. നിങ്ങള്‍ ധീരതയോടെ നിവര്‍ന്നുനിന്ന് സംസാരിച്ചാല്‍ നിങ്ങള്‍ നിശബ്ദരാക്കപ്പെട്ടേക്കാം. പക്ഷേ, അത് എല്ലാത്തിന്റെയും അവസാനമെന്ന് കരുതരുത്. നിങ്ങളുടെ പരിശ്രമം വ്യക്തവും സത്യസന്ധവുമാണെങ്കില്‍ ദൈവപരിപാലന നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. നിങ്ങളുടെ പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടികളായി ഉപയോഗിക്കുക. അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഫാ. സി.എം. പോള്‍ പറഞ്ഞു. സിലിഗുരിയിലെ സലേഷ്യന്‍ കോളജിന്റെ വൈസ് പ്രിന്‍സിപ്പലായ ഫാ. പോള്‍ റോമിലെ സലേഷ്യന്‍ ന്യൂസ് ഏജന്‍സിയുടെ ആദ്യത്തെ ഇറ്റലിക്കാരനല്ലാത്ത ഡയറക്ടറായിരുന്നു.

1992 മുതല്‍ അദ്ദേഹം ന്യൂസ് ഏജന്‍സിക്ക് നേതൃത്വം നല്‍കി. മാധ്യമ വിദ്യാഭ്യാസ രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ഗോഹട്ടിയിലെ ഡോണ്‍ ബോസ്‌കോ യൂണിവേഴ്‌സിറ്റി, സോനാഡയിലെ സലേഷ്യന്‍ കോളജ് എന്നിവിടങ്ങളിലെ ജേണലിസം ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സ്ഥാപകനും ഹെഡുമായിരുന്നു അദ്ദേഹം. റേഡിയോ സലേഷ്യന്‍ 90.8 എഫ്. എം., സലേഷ്യന്‍ ടിവി (യുട്യൂബ്) എന്നിവയുടെ സ്ഥാപകനും സലേഷ്യന്‍ ന്യൂസ് ഏഷ്യ പസഫിക് വീക്കിലി ഷോയുടെ പ്രൊഡ്യൂസറുമാണ് അദ്ദേഹം. കൂടാതെ, ക്യാമ്പസ് ദിസ് വീക്ക് ഷോയും അദ്ദേഹം ആരംഭിച്ചതാണ്. അവാര്‍ഡ് ജേതാവായ ഫാ. മാക്കിരി ഡോണ്‍ ബോസ്‌കോ ഷില്ലോഗിലെ മീഡിയ നെറ്റ് വര്‍ക്ക് ടിവിയുടെ സ്ഥാപക ഡയറക്ടറും എഡിറ്റര്‍ ഇന്‍ ചീഫുമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?