Follow Us On

24

November

2024

Sunday

നവകേരള സദസില്‍ ലഹരിമുക്ത കേരളം അജണ്ടയാക്കണമെന്നാവശ്യപ്പെട്ട് നില്പുസമരം

നവകേരള സദസില്‍ ലഹരിമുക്ത കേരളം അജണ്ടയാക്കണമെന്നാവശ്യപ്പെട്ട് നില്പുസമരം
കൊച്ചി: നവകേരള സദസില്‍ ലഹരിമുക്ത കേരളം അജണ്ടയാക്കണമെന്നാവശ്യപ്പെട്ട് കെസിബിസി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ കലൂരില്‍ പ്രതിഷേധ നില്പുസമരം നടത്തി. മദ്യവര്‍ജനം നയമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ മദ്യശാലകളുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിച്ച് കേരളത്തെ മദ്യാസക്ത കേരളമായി മാറ്റുകയാണ്.
മദ്യ-മയക്കുമരുന്ന് വ്യാപനം മൂലം കേരളം ഭ്രാന്താലയമായി മാറി. ഒരു വശത്ത് മദ്യശാലകള്‍ അനുവദിക്കുകയും മറുഭാഗത്ത് മദ്യവര്‍ജനം പറയുകയും ചെയ്യുന്ന നയം  ഇരട്ടത്താപ്പാണ്. മദ്യനയം സംബന്ധിച്ച് നവകേരള സദസില്‍ ജനഹിതം ആരായണമെന്നും മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
ഇ.എ ജോസഫ് നില്പുസമരം ഉദ്ഘാടനം ചെയ്തു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. ജെയിംസ് കോറമ്പേല്‍, കുരുവിള മാത്യൂസ്, ഹില്‍ട്ടണ്‍ ചാള്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?