Follow Us On

24

November

2024

Sunday

ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി സമ്മേളനം ബാംഗ്ലൂരില്‍

ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി സമ്മേളനം ബാംഗ്ലൂരില്‍

ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) യുടെ 36ാമത് പൊതുസമ്മേളനം ഇന്ന് ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ആരംഭിക്കും.

മണിപ്പൂരിലെ സ്ഥിതിഗതികള്‍, പള്ളികള്‍ക്കെതിരായ ആക്രമണം, ഏകീകൃത സിവില്‍ കോഡ് (യുസിസി) തുടങ്ങി നിരവധി വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.’രാജ്യത്തെ നിലവിലെ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ  പ്രയോജനങ്ങള്‍, അതിന്റെ വെല്ലുവിളികള്‍ എന്നിവയോട് സഭയുടെ പ്രതികരണം’ എന്നതാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മെത്രാന്മാരുടെ യോഗത്തിന്റെ മുഖ്യ വിഷയം.

ഇന്ത്യക്കും നേപ്പാളിനും വേണ്ടിയുള്ള വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലെയോപോള്‍ഡോ ജിറേല്ലി ഉദ്ഘാടനം ചെയ്യും. 175 ബിഷപ്പുമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാലിക പ്രസക്തമായ അടിയന്തര വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്താനുള്ള സഭയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതായിരിക്കും സമ്മേളനം. ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തിടെ പ്രസിദ്ധീകരിച്ച ആഗോള ആശയവിനിമയ ദിനത്തിനായുള്ള സന്ദേശവുമായി ചേര്‍ന്നു പോകുന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ഫെബ്രുവരി ആറിന് സിബിസിഐയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?