ചാള്‍സ് മൂന്നാമന്‍ രാജാവ് കാന്‍സര്‍ രോഗബാധിതനാണെന്ന് രാജകുടുംബം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജാവിന് പരിപൂര്‍ണ സൗഖ്യം ലഭിക്കുന്നതിനായി പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്ത് ഇംഗ്ലണ്ടിലെ കത്തോലിക്ക സഭ.
രാജാവിന്റെ രോഗവിവരം ദുഃഖത്തോടെയാണ് ശ്രവിച്ചതെന്നും വേഗത്തിലും പരിപൂര്‍ണമായും രാജാവ് സുഖം പ്രാപിക്കുന്നതിന് വേണ്ടിയുള്ള സഭയുടെ പ്രാര്‍ത്ഥനകള്‍ താന്‍ വാഗ്ദാനം ചെയ്യുന്നതായും ഇംഗ്ലീഷ് സഭയുടെ തലവനായ കര്‍ദിനാള്‍ വിന്‍സെന്റ്‌നിക്കോള്‍സ് എക്‌സില്‍ കുറിച്ചു.
2023 മെയ് ആറിന് യുണൈറ്റഡ് കിംഗ്ഡമ്മിന്റെ രാജാവായി സ്ഥാനാരോഹണം ചെയ്ത ചാള്‍സ് മൂന്നാമന്‍ രാജാവ്, യുണൈറ്റഡ് കിംഗ്ഡമ്മിന്റെ ചരിത്രത്തില്‍ രാജാവാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. രാജാവിന് പ്രോസ്‌ട്രേറ്റ് കാന്‍സറാണെന്ന് സ്ഥിരീകരിച്ച ബക്കിംഗ്ഹാം പാലസ് ചിക്തസ ആരംഭിച്ചെന്നും എത്രയും പെട്ടന്ന് തന്നെ പൊതുജീവിതത്തിലേക്ക് തിരികെ വരാമെന്നാണ് രാജാവ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.
രാജാവിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഈ വിവരം പങ്കുവയ്ക്കുന്നതെന്നും കാന്‍സര്‍ രോഗബാധിതരായ എല്ലാവരോടുമുള്ള സമീപനത്തെക്കുറിച്ച് പൊതുഅവബോധമുണ്ടാകുന്നതിന് ഈ തീരുമാനം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജകൊട്ടാരത്തിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

















Leave a Comment
Your email address will not be published. Required fields are marked with *