Follow Us On

24

November

2024

Sunday

ആദ്യ വിശുദ്ധയെ വരവേല്‍ക്കാനൊരുങ്ങി അര്‍ജന്റീന

ആദ്യ വിശുദ്ധയെ  വരവേല്‍ക്കാനൊരുങ്ങി അര്‍ജന്റീന

ബ്യൂണസ് അയറിസ്/അര്‍ജന്റീന: രാജ്യത്ത് നിന്നുള്ള ആദ്യ വിശുദ്ധയെ വരവേല്‍ക്കാനൊരുങ്ങി അര്‍ജന്റീന. ഫെബ്രുവരി 11 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന ചടങ്ങിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ‘മാമ ആന്റുല’ എന്ന് വിളിക്കപ്പെടുന്ന മരിയ അന്റോണിയ ഡെ പാസ് വൈ സാന്‍ ജോസിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

ഫെബ്രുവരി 10 -ന് രാത്രി വിശുദ്ധ ജനിച്ച സാന്റിയാഗോ ഡെല്‍ എസ്‌തോരോ പ്രൊവിന്‍സിന്റെ തലസ്ഥാനമായ സാന്റിയാഗോ ഡെല്‍ എസ്‌തേരോ നഗരത്തില്‍ പ്രത്യേഗ ജാഗരണം ക്രമീകരിച്ചിട്ടുണ്ടെന്നും സംഗീത -നൃത്ത പരിപാടികളോടെയാവും നഗരം വിശുദ്ധപദവി പ്രഖ്യാപനത്തെ വരവേല്‍ക്കുകയെന്നും ബിഷപ് വിന്‍സെന്റ് ബൊക്കാളിക്ക് പറഞ്ഞു. വിശുദ്ധയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ അനുസ്മരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്ന ആ രാത്രി നഗരത്തിന് ഉറക്കമില്ലാത്ത രാത്രിയായിരിക്കുമെന്നും ബിഷപ് വ്യക്തമാക്കി. മാമ ആന്റുലയുടെ ജന്മദേശമായ വില്ലാ സിലിപിക്കായിലും പത്തിന് ജാഗരണവും സംഗീത പരിപാടികളും അരങ്ങേറും.

1730-ല്‍ സാന്റിയാഗോ ഡെല്‍ എസ്‌തേരോയിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച മരിയക്ക് സന്യാസജീവിതത്തോട് ചെറുപ്പം മുതലേ താല്‍പ്പര്യമുണ്ടായിരുന്നു. എങ്കിലും ആ കാലത്ത് സ്ത്രീകള്‍ക്ക് കോണ്‍വെന്റില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ മരിയക്ക് മഠത്തില്‍ പ്രവേശനം ലഭിച്ചില്ല. 1760-ല്‍ ഒരുമിച്ച് ജീവിക്കുകയും പ്രാര്‍ത്ഥിക്കുകയും ഉപവി പ്രവൃത്തികള്‍ ചെയ്യുകയും ജസ്യൂട്ട് വൈദികരോടൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യുവതികളുടെ ഒരു സമൂഹത്തിന് മരിയ രൂപം നല്‍കി.

പിന്നീട് ഇഗ്നേഷ്യന്‍ ആധ്യാത്മികത പ്രചരിപ്പിക്കുന്നതിനായി കൊറഡോബയിലെത്തി ബിഷപ്പിന്റെ അനുവാദത്തോടെ ‘ഇഗ്നേഷ്യന്‍ ആത്മീയചര്യകള്‍’ പിന്തുടരുന്ന ‘ഹോളി ഹൗസ്’ സ്ഥാപിച്ചു. അവിടെ വച്ച് 1799 മാര്‍ച്ച് ഏഴിന് അന്തരിച്ച ‘മാമ ആന്റുല’യെ 2017 ഓഗസ്റ്റ് 27 ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. ‘മദര്‍ ആന്റുല’യുടെ മാധ്യസ്ഥത്തിലൂടെ മാരകമായ കാന്‍സര്‍ രോഗം ബാധിച്ച ഒരു യുവതിക്ക് ലഭിച്ച അത്ഭുതസൗഖ്യമാണ് ഈ പ്രഖ്യാപനത്തിലേക്ക് നയിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?