വത്തിക്കാന്‍ സിറ്റി: ഗാസയിലെ നിജസ്ഥിതി ചോദിച്ചറിയാന്‍ മാര്‍പാപ്പ വീണ്ടും ജറുസലെം പാത്രിയാര്‍ക്കീസുമായി ഫോണില്‍ സംസാരിച്ചു. ഫെബ്രുവരി ഏഴാം തീയതി പൊതുകൂടിക്കാഴ്ചയ്ക്കു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പാണ് പാപ്പ ജറുസലെം പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റയെ ഫോണില്‍ വിളിച്ചത്.
ഗാസയിലെ തിരുക്കുടുംബ ഇടവക ദേവാലയത്തിന്റെ സ്ഥിതിഗതികള്‍, യുദ്ധത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ ഉണ്ടാക്കുന്ന ക്ഷാമം, എന്നിവയെപ്പറ്റിയാണ് പാപ്പ കൂടുതലായി ചോദിച്ച് അറിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കായുള്ള തന്റെ പ്രാര്‍ത്ഥന പാപ്പ അറിയിച്ചു. ദൂരിതബാധിതരുടെ വേദനകള്‍ കത്തുകള്‍, ഫോണ്‍ കോളുകള്‍ കൂടാതെ നേരിട്ടും മനസിലാക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ മാനുഷിക പരിഗണന ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തുന്നതാണ് ഫോണ്‍ സംഭാഷണം.
ഗാസയിലെ ഏക കത്തോലിക്ക ഇടവക ദേവാലയത്തിന്റെ വികാരിയായ ഫാ. ഗബ്രിയേല്‍ റോമനെല്ലിയുമായും, സഹ വികാരിയായ ഫാ. യൂസഫ് ആസാദുമായും അനുദിനം ഫ്രാന്‍സിസ് പാപ്പാ ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധത്തിന്റെ ഭീകരത ഏറെ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍, സഭയോടൊപ്പം ചേര്‍ന്ന് ചികിത്സ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *