ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിന് മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് വിലക്കേര്‍പ്പെടുത്തി. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം വിദേശഫണ്ട് സ്വീകരിക്കുന്നതിനുണ്ടായിരുന്ന അനുമതിയാണ് മന്ത്രാലയം നിറുത്തലാക്കിയത്.
താസോസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് ബിഷ്പ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് തമിഴ്‌നാടുവിന്റെ കീഴില്‍ നീതിക്കും സമാധനത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയായിരുന്നു. ചട്ടലംഘനം ആരോപിച്ച് സൊസൈറ്റിയുടെ ലൈസന്‍സ് പുതുക്കുവാന്‍ മന്ത്രാലയം വിസമ്മതിക്കുകയായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് മദര്‍ തെരേസയുടെ സന്യാസിനിമാര്‍ക്ക് ഇത്തരത്തിലുള്ള അനുമതി നിഷേധിക്കുകയും വലിയ തോതിലുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം പുതുക്കിനല്‍കുകയും ചെയ്തിരുന്നു. താസോസിന് അനുമതി നിരോധിച്ചത് വളരെ ഖേദകരമാണെന്ന് കൂടല്ലൂര്‍-പോണ്ടിച്ചേരി അതിരൂപതാംഗമായ ഫാ. ദൈവസഹായ രാജ് അഭിപ്രായപ്പെട്ടു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഓഫീസ് ഫോര്‍ ദളിത്സ് ആന്റ് ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ്പ് മുന്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.
അതിരൂപതയില്‍പ്പെടുന്ന എല്ലാ രൂപതകളിലെയും പാവപ്പെട്ടവരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെയും വനിതകളുയെടും ക്ഷേമത്തിനായിട്ടാണ് ജാതിമതഭെദമെന്യെ താസോസ് പ്രവര്‍ത്തിച്ചിരുന്നത്. സമൂഹങ്ങളുടെ വികസനം ഗവണ്‍മെന്റിനെ മാത്രം ആശ്രയിച്ചല്ല നില്‍ക്കുന്നത്. ഇത്തരത്തിലുള്ള സൊസൈറ്റികളെ ഞെരിക്കുമ്പോള്‍ അത് ബാധിക്കുന്നത് പാവപ്പെട്ടവരെ തന്നെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *