Follow Us On

24

November

2024

Sunday

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപത 10 ലക്ഷം നല്‍കും

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപത 10 ലക്ഷം നല്‍കും
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ മാനന്തവാടി പടമല സ്വദേശി അജീഷ് പനച്ചിയിലിന്റെ കുടുംബത്തിന് കൈത്താങ്ങായി മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും.  മരണമടഞ്ഞ  അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ തുക മരണമടഞ്ഞ അജീഷിന്റെ രണ്ട് കുട്ടികളുടെയും പേരില്‍ മാനന്തവാടിയിലുള്ള ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇടാണ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് 18 വയസ് തികയുമ്പോള്‍ ആ തുക അവരുടെ ആവശ്യ ങ്ങള്‍ക്കായി ഉപയോഗിക്കാനാകും.
ബയോവിന്‍ അഗ്രോ റിസേര്‍ച്ചില്‍ അംഗമായിരുന്ന അജീഷ് പനച്ചിയില്‍ നല്ല സംഘാടകനും ഇടവകയിലെ സജീവ പ്രവര്‍ത്തകനും കൈക്കാരനുമായിരുന്നു. അജീഷിന്റെ അകാല നിര്യാണത്തില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസര്‍ച്ചും  അഗാധദുഃഖം രേഖപ്പെടുത്തി. പത്രസമ്മേളനത്തില്‍ ബയോവിന്‍ അഗ്രോ റിസര്‍ച്ച്  ചെയര്‍മാന്‍ കം മാനേജിങ്ങ് ഡയറക്ടര്‍ ഫാ. ജോണ്‍ ചൂരപ്പുഴയില്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, ബയോവിന്‍ ജനറല്‍ മാനേജര്‍ ഫാ. ബിനു പൈനുങ്കല്‍, രൂപതാ പിആര്‍ഒ ഫാ. നോബിള്‍ പാറക്കല്‍,  ബയോവിന്‍ പ്രോഗ്രാം ഓഫീസര്‍ ജോസ്. പി. എ, പര്‍ച്ചേസ് മാനേജര്‍ ഷാജി കുടക്കച്ചിറ എന്നിവര്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?