Follow Us On

19

September

2024

Thursday

ആതുരശുശ്രൂഷാ രംഗത്തെ ആചാര്യന്‍ വിടവാങ്ങി

ആതുരശുശ്രൂഷാ രംഗത്തെ ആചാര്യന്‍ വിടവാങ്ങി
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ മുന്‍ ഡയറക്ടറും വരാപ്പുഴ അതിരൂപതയിലെ പ്രമുഖ വൈദികനും കര്‍ത്തേടം സെന്റ് ജോര്‍ജ് ഇടവകാംഗവുമായ മോണ്‍. ആന്റണി കളത്തിവീട്ടില്‍ (87) അന്തരിച്ചു. 1984 മുതല്‍ 1998 വരെ ലൂര്‍ദ്ദ് ആശുപത്രിയുടെ ഡയറക്ടറായിരുന്ന മോണ്‍.  കളത്തിവീട്ടില്‍ ആശുപത്രിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ ആരംഭിച്ചതും സമൂഹത്തിന്   നന്മ ചെയ്യാനുള്ള ഉപകരണം ആക്കി മാറ്റിയതും  അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു.
2009 സെപ്റ്റംബര്‍ 13-ന് വല്ലാര്‍പാടം തീര്‍ത്ഥയാത്രയുടെ അവസരത്തില്‍ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലില്‍നിന്നും  അദ്ദേഹത്തിന് പേപ്പല്‍  ബഹുമതി യായ മോണ്‍സിഞ്ഞോര്‍ പദവി ലഭിച്ചു.  സംസ്‌കാരം വ്യാഴാഴ്ച (15.02.24) വൈകുന്നേരം നാലിന്  കര്‍ത്തേടം സെന്റ്‌ജോര്‍ജ് ദൈവാലയ സെമിത്തേരിയില്‍ നടക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?