Follow Us On

17

May

2024

Friday

സമ്പൂര്‍ണ്ണ ബൈബിള്‍ കയ്യെഴുത്തുപ്രതിയുമായി ഒരു ഇടവക

സമ്പൂര്‍ണ്ണ ബൈബിള്‍ കയ്യെഴുത്തുപ്രതിയുമായി ഒരു ഇടവക
പാലാ: കുടുംബ വര്‍ഷത്തോടനുബന്ധിച്ച് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതി. ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതുന്നത്. പഴയ നിയമത്തിലെ 46 പുസ്തകങ്ങളും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും അടങ്ങിയ സമ്പൂര്‍ണ്ണ ബൈബിള്‍ മൂന്നുമാസത്തിനുള്ളില്‍ 180 ഓളം കുടുംബങ്ങളുടെ സഹകരണത്തോടെയാണ് എഴുതി പൂര്‍ത്തീകരിച്ചത്. പഴയ നിയമവും പുതിയ നിയമവും ഉള്‍പ്പെടെ 1329 അധ്യായങ്ങളാണുള്ളത്. ഇടവകയിലെ കുട്ടികള്‍ മുതല്‍ 80 വയസുവരെയുള്ളവര്‍ ബൈബിള്‍ പകര്‍ത്തിയെഴുത്ത് യജ്ഞത്തില്‍ പങ്കാളികളായി.
വിശുദ്ധ ഗ്രന്ഥത്തോട് ആഭിമുഖ്യം വളര്‍ത്തുവാനും ആഴത്തില്‍ പഠിക്കുന്നതിണും വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇടവക വികാരി ഫാ. സ്‌കറിയ വേകത്താനത്തിന്റെ പ്രോത്സാഹനവും പിന്തുണയുമാണ് ബൈബിള്‍ പകര്‍ത്തി എഴുതുവാന്‍ കാരണമായത്. 10.6 കിലോഗ്രാം തൂക്കമുള്ള ബൈബിള്‍ കൈയെഴുത്തുപ്രതിക്ക് 4,240 പേജുകളാണ് ഉള്ളത്. സനീഷ് മനപ്പുറത്ത് അധ്യക്ഷത വഹിച്ച കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനത്തില്‍ പാലാ രൂപത കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുംങ്കല്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പ്രകാശനം ചെയ്തു. വികാരി ഫാ. സ്‌കറിയ വേകത്താനം, സനീഷ് മനപ്പുറത്ത്, സിജു കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ഷൈനി തെക്കലഞ്ഞിയില്‍, ആഷ്ലി പൊന്നെടുത്താംകുഴിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?