Follow Us On

04

July

2025

Friday

പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ തുടങ്ങി

പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ തുടങ്ങി
ചാലക്കുടി:  35-ാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ ചാലക്കുടി പോട്ട ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചു. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.
പ്രതിസന്ധികളുടെ മധ്യത്തിലും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തില്‍ ഉറച്ചു നിന്നാല്‍ എന്തു ത്യാഗവും സഹനവും ഏറ്റെടുക്കാന്‍ കഴിയും. രക്തസാക്ഷികളുടെ എണ്ണവും മതപീഡനങ്ങളും കൂടിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍ കണ്ണൂക്കാടന്‍ പറഞ്ഞു.
പ്രോവിന്‍നഷ്യല്‍ സുപ്പീരിയര്‍ ഫാ. പോള്‍ പുതുവ വചന പ്രതിഷ്ഠ നടത്തി. പോട്ട ആശ്രമം സുപ്പീരിയര്‍ ഫാ. ജോസഫ് എറമ്പില്‍, ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. മാത്യു തടത്തില്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. ബിനോയ് ചക്കാനികുന്നേല്‍, ഫാ. ഫിലിപ്പ് നെടും തുരുത്തില്‍, ഫാ. ഡര്‍ബിന്‍ ഇറ്റിക്കാട്ടില്‍, ഫാ. ഫ്രാന്‍സീസ് കര്‍ത്താനം, ഫാ. ബിജു കൂനന്‍, ഫാ. ആന്റണി പയ്യപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?