Follow Us On

11

May

2024

Saturday

ട്രെയിന്‍ അപകടത്തില്‍നിന്ന് അള്‍ത്താരയിലേക്ക്…

ട്രെയിന്‍ അപകടത്തില്‍നിന്ന് അള്‍ത്താരയിലേക്ക്…

എന്റെ ജീവന്‍ തിരികെ തന്നാല്‍ ഞാന്‍ വൈദികനായി ക്രിസ്തുവിനുവേണ്ടി ജീവിക്കും… ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആളുകള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആ 18കാരന്‍ പ്രാര്‍ത്ഥിച്ചത് അത് മാത്രമായിരുന്നു… ആ പ്രാര്‍ത്ഥനയ്ക്ക് ദൈവം അത്ഭുതകരമായി മറുപടി നല്കി…

ഒഡീഷയിലെ ബാന്ദ്രിയിലെ ചന്ദ്രാപൂര്‍ ഇടവകാംഗമായ സനാതന്‍ മലാബിഷോയ്. ബെറാംപൂരില്‍നിന്നസംഭവം. പ്ലാറ്റ്‌ഫോമില്‍നിന്നിരുന്ന സനാതന്‍ കാല്‍ വഴുതി ട്രാക്കിലേക്ക് വീണു. വീഴ്ചയില്‍ കാലിന് പരിക്കുപറ്റി. പൊടുന്നനെയാണ് ഒരു ഗുഡ്‌സ് ട്രെയിന്‍ ട്രാക്കിലൂടെ വരുന്നത് സനാതന്‍ കണ്ടത്. ആളുകള്‍ ബഹളം വച്ചെങ്കിലും പരിക്കേറ്റ കാലുമായി സനാതന് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഒരുവിധത്തില്‍ ആളുകള്‍ അവനെ പിടിച്ച് കയറ്റിയതും ട്രെയിന്‍ കടന്നുപോയതും ഒരുമിച്ചായിരുന്നു. ബാഗും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം അവിടെ നഷ്ടമായി.

പരിക്കേറ്റ സനാതനെയും കൊണ്ട് ആളുകള്‍ അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി. ആ യാത്രയിലാണ് സനാതന്‍ ദൈവത്തോട് ഈ പ്രാര്‍ത്ഥന നടത്തിയത്. ആശുപത്രിയിലെത്തി വിശദമായ പരിശോധനകള്‍ നടത്തിയെങ്കിലും സനാതന് കാര്യമായ പരിക്കുകള്‍ ഇല്ലായിരുന്നു എന്നത് ഏവരെയും അത്ഭുതപ്പെടുത്തി. അത് തന്നെക്കുറിച്ചുള്ള ദൈവികപദ്ധതിക്ക് സ്വര്‍ഗം നല്കിയ ഉറപ്പായാണ് സനാതന് തോന്നിയത്. ഞാന്‍ എന്റെ ദൈവവിളി തിരിച്ചറിഞ്ഞത് ആ അപകടത്തെ തുടര്‍ന്നായിരുന്നു… ഇന്ന്  റായ്ഗഡ് രൂപതയിലെ വൈദികനാണ്  മിഷനറീസ് ഓഫ് ഫെയ്ത് സഭാംഗമായ ഫാ. സനാതന്‍.

1982 ഡിസംബര്‍ 25ന് അന്ന മരിയ ആന്‍ഡ്രിയാനിയും ഫാ. ലൂയിജി ഡ്യുലിയോ ഗ്രാസിയോട്ടിയും ചേര്‍ന്ന് ഇറ്റലിയില്‍ രൂപീകരിച്ച മിഷനറീസ് ഓഫ് ഫെയ്ത്ത് സന്യാസ സമൂഹത്തിന് ഇന്ത്യയില്‍ രണ്ട് പ്രൊവിന്‍സുകളും 35 വൈദികരുമുണ്ട്. കത്തോലിക്കാ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ പുരോഹിതരെയും വിശ്വാസികളെയും സഹായിക്കാന്‍ ഈ സഭ സമര്‍പ്പിതമാണ്. പ്രതിസന്ധിയിലായ പുരോഹിതരെ സഹായിക്കാനും ക്രിസ്തുവിലുള്ള എല്ലാ വിശ്വാസികളുടെയും ഐക്യത്തിനായി എക്യുമെനിസം വളര്‍ത്താനും ഇത് ലക്ഷ്യമിടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?