യു.എസിലെ ലാന്‍സിങ്ങ് രൂപതാംഗമായ നോളന്‍ ഒസ്‌ട്രോവ്‌സ്‌കി എന്ന കുടുംബനാഥന്‍ പങ്കുവയ്ക്കുന്നത് അത്ഭുത സന്ദര്‍ശനത്തെക്കുറിച്ചാണ്. രാത്രിയില്‍ തന്റെ തലയ്ക്കരികെ ആരോ ഇരിക്കുന്നതായി ഒസ്‌ട്രോവ്‌സ്‌കിക്ക് തോന്നി. 3 കുട്ടികളുടെ പിതാവാണ് 52കാരനായ ഒസ്‌ട്രോവ്‌സ്‌കി. നിര്‍മ്മാണത്തൊഴിലാളിയായ നോളന്‍ മിഷിഗനിലെ ഈറ്റണ്‍ റാപ്പിഡ്‌സിലുള്ള സെന്റ് പീറ്റേഴ്‌സ് ഇടവകാംഗമാണ്. കൊവിഡ് രോഗം മൂര്‍ച്ചിച്ചതിനാല്‍ ഒസ്‌ട്രോവ്‌സ്‌കിയെ ലാന്‍സിങ്ങിലുള്ള സ്പാറോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
സ്ഥിതി ഗുരുതരമായതോടെ അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെയായി. അപ്പോഴാണ് രാത്രിയില്‍ തലയ്ക്കരികെ ആരോ ഇരിക്കുന്നതായി ഒസ്‌ട്രോവ്‌സ്‌കിക്ക് തോന്നിയത്. കാലുകളും ബ്രൗണ്‍ നിറത്തിലുള്ള കുപ്പായവും മാത്രമേ ഒസ്‌ട്രോവ്‌സ്‌കിക്ക് കാണാന്‍ സാധിച്ചുള്ളൂ. പിറ്റേ ദിവസവും ഉണ്ടായി സമാന അനുഭവം. ഇത്തവണ ബ്രൗണ്‍ ളോഹ ധരിച്ച വ്യക്തി ഒസ്‌ട്രോവ്‌സ്‌കിയുടെ കാല്‍ക്കല്‍ മുട്ടുകുത്തി നില്‍ക്കുകയായിരുന്നു. ആദ്യം കാവല്‍ മാലാഖയാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് അതൊരു വിശുദ്ധനാണെന്ന് അദ്ദേഹം മനസ്സിലാക്കി. തന്റെ ജീവനുവേണ്ടി യാചിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത ഒസ്‌ട്രോവ്‌സ്‌കി തന്റെ മക്കളുടെ ഭാവിയെച്ചൊല്ലി ആശങ്കപ്പെട്ടു. എന്നാല്‍ ഒരു പ്രതിമയില്‍ നിന്നെന്ന പോലെ ആ വിശുദ്ധനില്‍ നിന്ന് യാതൊരു മറുപടിയും ഉണ്ടായില്ല.
ഒടുവില്‍ താങ്കള്‍ എന്നെ രക്ഷിച്ചാല്‍ ഇനിയൊരിക്കലും ദൈവത്തിന്റെ നാമം ഞാന്‍ വൃഥാ ഉപയോഗിക്കുകയില്ലെന്ന് ഒസ്‌ട്രോവ്‌സ്‌കി പറഞ്ഞു. ഉടനെ ചാടിയെഴുന്നേറ്റ വിശുദ്ധന്‍ ഒസ്‌ട്രോവ്‌സ്‌കിയെ സ്പര്‍ശിച്ചു. സൗഖ്യം അനുഭവവേദ്യമായ ഒസ്‌ട്രോവ്‌സ്‌കിക്ക് അത്ഭുതം സംഭവിച്ചെന്ന് മനസ്സിലായി. പിറ്റേ ദിവസം ഭാര്യ കാത്‌ലീന്‍ ചിത്രം കാണിച്ചപ്പോഴാണ് തന്റെ അടുത്ത് വന്നത് വാഴ്ത്തപ്പെട്ട സൊളാനസ് കേസിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. തന്നെ സുഖപ്പെടുത്താന്‍ ദൈവമാണ് വിശുദ്ധനെ അയച്ചതെന്ന് ഒസ്‌ട്രോവ്‌സ്‌കി പറയുന്നു. ജൂലൈ 30ന് വാഴ്ത്തപ്പെട്ട സൊളാനസ് കേസിയുടെ തിരുനാള്‍ ദിനമായിരുന്നു സംഭവം.
സംഭവത്തെ അത്ഭുതമെന്നാണ് ഒസ്‌ട്രോവ്‌സ്‌കിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചത്. ഒക്‌ടോബര്‍ 1ന് വീട്ടില്‍ തിരിച്ചെത്തിയ കുടുംബം സൊളാനസ് കേസിയുടെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു. ഡെട്രോയിറ്റിലെ സെന്റ് ബൊണാവെഞ്ചര്‍ മൊണാസ്ട്രിയില്‍ ജീവിച്ചിരുന്ന ഒരു എളിയ കപ്പൂച്ചിന്‍ വൈദികനയിരുന്നു സൊളാനസ് കേസി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വലിയ അത്ഭുതപ്രവര്‍ത്തകനായും സ്പിരിച്വല്‍ കൗണ്‍സിലറായും രോഗീശുശ്രൂഷകനായും അദ്ദേഹം അറിയപ്പെട്ടിരുന്നു. 2017ല്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹത്തോട് ഒസ്‌ട്രോവ്‌സ്‌കിയുടെ കുടുംബം നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *