Follow Us On

22

November

2024

Friday

നോര്‍വേയുടെ ചരിത്രത്തിലെ ആദ്യ കത്തോലിക്ക ബൈബിള്‍ പ്രസിദ്ധീകരിച്ചു

നോര്‍വേയുടെ ചരിത്രത്തിലെ ആദ്യ കത്തോലിക്ക ബൈബിള്‍ പ്രസിദ്ധീകരിച്ചു

ജനസംഖ്യയുടെ 63 ശതമാനത്തിലധികമാളുകളും ഇവാഞ്ചലിക്കല്‍ ലൂഥറന്‍ വിശ്വാസം പിന്തുടരുന്ന നോര്‍വേയില്‍ നിന്ന്  പ്രാദേശിക ഭാഷയിലുള്ള ആദ്യ കത്തോലിക്ക ബൈബിള്‍ പ്രസിദ്ധീകരിച്ചു.

നോബല്‍ സമ്മാനജേതാവ് ജോണ്‍ ഫോസെ മുതലുള്ള സാഹിത്യ മേഖലയിലെ നിരവധി വിദഗ്ധരുടെ സഹായത്തോടെയും കത്തോലിക്ക എഡിറ്ററായ ഹെയ്ദി ഹോഗ്രോസ് ഒയ്മയുടെ നേതൃത്വത്തിലുമാണ് കത്തോലിക്ക ബൈബിളിന്റെ രചന പൂര്‍ത്തീകരിച്ചത്.

രാജ്യത്തെ ഔദ്യോഗിക എഴുത്ത് ഭാഷകളായ ബൊക്കമാല്‍ ഭാഷയിലും നൈനോര്‍സ്‌ക് ഭാഷയിലുമുള്ള കത്തോലിക്ക ബൈബിളിന്റെ പരിഭാഷകള്‍ ലഭ്യമാണെന്നുള്ളത് കൂടുതലാളുകളിലേക്ക് ഈ ബൈബിള്‍ എത്തുവാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏതായാലും കത്തോലിക്ക രൂപതയായ ഒസ്ലോ രൂപതയുടെയും നോര്‍വേയിലെ ബൈബിളുകള്‍ പ്രസിദ്ധീകരിക്കുന്ന ബൈബിള്‍ സൊസൈറ്റിയുടെയും സഹകരണത്തോടെ പ്രസിദ്ധീകരിച്ച കത്തോലിക്ക ബൈബിള്‍ സഭൈക്യ മേഖലയിലും നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?