മാനന്തവാടി: മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ നീലഗിരി പാക്കേജിന്റെ ഭാഗമായി, നീലഗിരി റീജിയണില്‍ ആരംഭിക്കുന്ന തരംഗ് ആനിമേഷന്‍ ആന്റ് കൗണ്‍സിലിംഗ് സെന്റര്‍ മാനന്തവാടി രൂപത വികാരി ജനറല്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍ ഉദ്ഘാടനം ചെയ്തു.
ഫാ. ബിജു പൊന്‍പാറക്കല്‍, ഫാ. ബിനോയ് കാശാന്‍ കുറ്റിയില്‍, ഫാ. അനൂപ് കൊല്ലംകുന്നേല്‍, ഫാ. ബിജു തുരുതേല്‍, ഫാ. അനീഷ് ആലുങ്കല്‍, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രതിനിധികള്‍, വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നീലഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. കുട്ടികള്‍, മുതിര്‍ന്നവര്‍, മാതാപിതാക്കള്‍, അധ്യാപകര്‍, തുടങ്ങിയ വിവിധ മേഖലകളിലെ ആളുകള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് കൗണ്‍സിലിംഗ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരി ക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *