ഇടുക്കി: ഇടുക്കി രൂപത എഴുകുംവയല്‍ കുരി ശുമലയിലേക്ക് നടത്തുന്ന രണ്ടാമത്തെ കാല്‍നട കുരിശുമല തീര്‍ത്ഥാടനം 22-ന് നടക്കും. ഹൈറേഞ്ചിലെ പ്രസിദ്ധ കുരിശുമലയായ എഴുകുംവയലിലേക്ക് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആത്മീയ നേതൃത്വത്തിലാണ് തീര്‍ത്ഥാടനം നടക്കുന്നത്. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാട നത്തില്‍ പങ്കെടുക്കും. നാല് കേന്ദ്രങ്ങളില്‍ നിന്നുമാണ് ഈ വര്‍ഷം കാല്‍നട തീര്‍ത്ഥാടനം ആരംഭിക്കുന്നത്.
എഴുകുംവയലില്‍നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള പാണ്ടിപ്പാറയില്‍നിന്നും മാര്‍ ജോണ്‍ നെല്ലിക്കു ന്നേലിന്റെ നേതൃത്വത്തില്‍ രാവിലെ 4.30ന് തീര്‍ത്ഥാടനം ആരംഭിക്കും. വെള്ളയാംകുടിയില്‍ നിന്നും രാവിലെ ഏഴിനും ഉദയഗിരിയില്‍ നിന്നും 6.30 നും തോപ്രാംകുടിയില്‍ നിന്നും 5.30നും തീര്‍ത്ഥാടനം ആരംഭിക്കും. രാവിലെ 8.30ന് എല്ലാ തീര്‍ത്ഥാടനങ്ങളും വെട്ടിക്കാമറ്റം ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന് സംയുക്തമായി എഴുകുംവയലിലേക്ക് നീങ്ങും.
ഒമ്പതു മണിക്ക് മലയടിവാരത്തിലുള്ള കപ്പേളയില്‍ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് ശേഷം കുരിശിന്റെ വഴിയായി മലകയറും. കാല്‍നടയായി എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ വാഹനങ്ങളില്‍ ഏഴുകുംവയലിലെത്തി കുരിശുമല കയറ്റത്തില്‍ സംബന്ധിക്കാവുന്നതാണ്. നാല്പതാം വെള്ളി യാഴ്ച രൂപതയുടെ തീര്‍ത്ഥാടന ദിനമായാണ് ആചരിക്കുന്നത്. കുമ്പസാരിച്ചൊരുങ്ങി മലകയറുന്നവര്‍ക്ക് സഭ നിശ്ചയിച്ചിട്ടുള്ള ദണ്ഡവിമോചനം ലഭിക്കുന്നതാണ്.
പകലും രാത്രി മുഴുവനും വിശ്വാസികള്‍ക്ക് മലകയറി പ്രാര്‍ത്ഥിക്കുവാനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. മലമുകളില്‍ സമാപനാ ശീര്‍വാദവും നാല്പതാം വെള്ളിയുടെ സന്ദേശവും മാര്‍ നെല്ലിക്കുന്നേല്‍ നല്‍കും. തുടര്‍ന്ന് മാര്‍ നെല്ലിക്കുന്നേലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ക്രിസ്തുജയന്തിയുടെ സാധാരണ ജൂബിലി വര്‍ഷമായ 2025 നു ഒരുക്കമായി ഈ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനാ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനോടനുബന്ധിച്ച് മാര്‍ച്ച് 22 പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ സിബിസിഐ ആഹ്വാനം നല്‍കിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വര്‍ഷത്തെ കുരിശുമല തീര്‍ത്ഥാടനം.
മൂന്നു പ്രധാന നിയോഗങ്ങളാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനുള്ളത്. കുടുംബ പ്രശ്‌നങ്ങള്‍, കടബാധ്യത എന്നിവ മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങള്‍, വിവാഹം നടക്കാതെയും ജോലി ലഭിക്കാതെയും കഴിയുന്ന യുവജനങ്ങള്‍, വിശ്വാസത്തിനു വേണ്ടി പീഡനം സഹിക്കുന്ന വിവിധ രാജ്യങ്ങളിലെ നമ്മുടെ സഹോദരങ്ങള്‍. തീര്‍ത്ഥാടകരെ സ്വീകരിക്കുവാന്‍ വിപുലമായ ഒരുക്കങ്ങളാണ് എഴുകുംവയലില്‍ നടത്തിയിട്ടുള്ളത്.
Leave a Comment
Your email address will not be published. Required fields are marked with *