മാനന്തവാടി: നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. മേജര്‍ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെട്ടതിനു ശേഷം ആദ്യമായാണ് അദ്ദേഹം നടവയല്‍ തീര്‍ഥാടന കേന്ദ്രത്തിലെത്തുന്നത്. രാവിലെ ഏഴിന് ആയിരക്കണക്കിന് വിശ്വാസികളുടെ നേതൃത്വത്തില്‍ നടവയല്‍ ടൗണില്‍ വച്ചു സ്വീകരിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിനെ റാലിയുടെ അകമ്പടിയോടെ പള്ളിയങ്കണത്തിലേക്ക് ആനയിക്കും.
ഓശാന ഞായറിനോട് അനുബന്ധിച്ച് ടൗണ്‍ ചുറ്റി നടക്കുന്ന റാലിയിലും അദ്ദേഹം പങ്കുചേരും. തുടര്‍ന്ന് ഇടവകയുടെ കീഴിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. നടവയലില്‍ എത്തുന്ന മാര്‍ റാഫേല്‍ തട്ടിലിനെ സ്വീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായും 10,000 പേര്‍ക്ക് ഇരിക്കാനുള്ള സംവിധാനം ഒരുക്കിയതായും ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഗര്‍വാസീസ് മറ്റം, ജോഷി മുണ്ടയ്ക്കല്‍, ബിനു മാങ്കുട്ടത്തില്‍ എന്നിവര്‍ അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *