Follow Us On

20

April

2025

Sunday

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേപ്പസിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം സെപ്റ്റംബറില്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേപ്പസിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ  വിദേശ പര്യടനം സെപ്റ്റംബറില്‍

വത്തിക്കാന്‍ സിറ്റി: 11 വര്‍ഷക്കാലം പിന്നിട്ട് പേപ്പസിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനത്തിന് തയാറെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സെപ്റ്റംബര്‍ 2-13 വരെ 11 ദിവസം നീണ്ടു നില്‍ക്കുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായി മുസ്ലീം ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യമായ ഇന്തൊനേഷ്യയും ഈസ്റ്റ് ടിമോര്‍, സിംഗപ്പൂര്‍, പപ്പുവ ന്യൂഗനിയ എന്നീ രാജ്യങ്ങളും പാപ്പ സന്ദര്‍ശിക്കും. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതിനിടെയാണ്  ഈ പര്യടനത്തിന് പാപ്പ തയാറെടുക്കുന്നതെന്നും ശ്രദ്ധേയം. 2020 -ല്‍ ഇന്തൊനേഷ്യയും  ഈസ്റ്റ് ടിമോറും പപ്പുവ ന്യൂ ഗനിയയും സന്ദര്‍ശിക്കുവാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും  കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് അത് മാറ്റിവയ്ക്കകുകയായിരുന്നു.

കത്തോലിക്കര്‍ക്ക് മാത്രമല്ല, ഇന്തൊനേഷ്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പാപ്പയുടെ സന്ദര്‍ശനം പ്രധാന സംഭവമാണെന്ന് ഇന്തൊനേഷ്യയുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. സഹിഷ്ണുതയും ഐക്യവും ലോകസമാധാനവും പരിപോഷിപ്പിക്കുന്നതിന് പാപ്പയുടെ സന്ദര്‍ശനം സഹായിക്കുമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം 70 ലക്ഷം കത്തോലിക്കരുള്ള വിയ്റ്റനാമും പാപ്പയുടെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതുവരെ ഒരു മാര്‍പാപ്പയും വിയറ്റ്‌നാം സന്ദര്‍ശിച്ചിട്ടില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ വിയറ്റ്‌നാമും വത്തിക്കാനും തമ്മില്‍ പൂര്‍ണ തോതിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വത്തിക്കാന്റെ വിദേശകാര്യമന്ത്രിയായ ആര്‍ച്ചുബിഷപ് പോള്‍ ഗല്ലാഗര്‍ അടുത്തിടെ നടത്തിയ വിയറ്റ്‌നാം സന്ദര്‍ശനം പാപ്പയുടെ വിയറ്റ്‌നാം സന്ദര്‍ശനത്തിന് കളമൊരുക്കുമെന്ന് പ്രതീക്ഷപ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?