മരിയന്‍ പ്രത്യക്ഷീകരണങ്ങളെയും മറ്റ് പ്രകൃത്യാതീതമായ അത്ഭുതങ്ങളെയും വിവേചിച്ച് അറിയുന്നതിനുള്ള മാര്‍ഗരേഖ വത്തിക്കാന്‍ പ്രസിദ്ധീകരിക്കും.
വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനവുല്‍ ഫെര്‍ണാണ്ടസ് മെയ് 17ന് രേഖ അനാവരണം ചെയ്യുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് വ്യക്തമാക്കി.
നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പ്രകൃത്യാതീത അത്ഭുതങ്ങളുടെ വിവേചനവുമായി ബന്ധപ്പെട്ട മാര്‍ഗരേഖ കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്നത്.
പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട് പൊതുവണക്കം അനുവദിക്കുന്നതിന് മുമ്പ് സഭ അവയെക്കുറിച്ച് പഠിക്കണമെന്ന് 1978-ല്‍ പ്രസിദ്ധീകരിച്ച രേഖയില്‍ വ്യക്തമാക്കിയിരുന്നു. സഭ അംഗീകരിച്ച സ്വകാര്യ വെളിപാടുകള്‍ ക്രിസ്തുവില്‍ സംഭവിച്ച വെളിപ്പെടുത്തലിനെ ഏതെങ്കിലും വിധത്തില്‍ പൂര്‍ത്തീകരിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും കാലാകാലങ്ങളില്‍ വിശ്വാസജീവിതം കൂടുതല്‍ പൂര്‍ണമായ വിധത്തില്‍ ജീവിക്കുവാന്‍ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ കാലത്ത് പൊതുവായ ഭക്താഭ്യാസങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച രേഖയിലും വ്യക്തമാക്കിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *