പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലേക്ക് കുടിയേറിയ സീറോ മലബാര്‍ സഭയിലെ വിശ്വാസികളുടെ അജപാലന അധികാരം സീറോ മലബാര്‍ സഭക്ക് നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ.
മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച സംഘത്തോടാണ് അജപാലന അധികാരം സംബന്ധിച്ച തന്റെ അനുമതി നല്‍കുന്നതായി പാപ്പ വ്യക്തമാക്കിയത്. വര്‍ഷങ്ങളായി സീറോ മലബാര്‍ സഭ ഉന്നയിച്ച ആവശ്യത്തിനാണ് പാപ്പ അനുമതി നല്‍കിയിരിക്കുന്നത്.
അനുമതിയുമായി ബന്ധപ്പെട്ട ആവശ്യം എഴുതി നല്‍കണമെന്നും എന്നാല്‍ ഇപ്പോള്‍ മുതല്‍ ഈ അനുതി പ്രാബല്യത്തില്‍ വരുന്നതാണെന്നും പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *