മാനന്തവാടി: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി അനുസ്മരണവും ‘ജീവധാര 2024’ എന്ന പേരില്‍ രക്തദാന ക്യാമ്പും നടത്തി. വയനാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കില്‍ രക്തദാനം നടത്തിയും കാമ്പയിന് പോസ്റ്റര്‍ പ്രകാശനം ചെയ്തും സംസ്ഥാന ഡയറക്ടര്‍ ഫാ.ഷിജു ഐക്കര ക്കാനയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീജ മെറിന് ജോയ് മുഖ്യപ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് ബിനീഷ് തുമ്പിയാംകുഴി, സെക്രട്ടറി തങ്കച്ചന് മാപ്പിളക്കുന്നേല്‍, ജിന്‍സ് തേങ്ങാപ്പാറ, ഡോ. ദിവ്യ, സിബി മാത്യു, സിസ്റ്റര്‍ ലിന്റാ സിഎംസി എന്നിവര്‍ നേതൃത്വം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *