Follow Us On

23

September

2024

Monday

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം
പുല്‍പ്പള്ളി: കനത്തമഴയും പ്രകൃതി ദുരന്തങ്ങളും മൂലം തകര്‍ന്ന വയനാടിന്റെ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ വയനാട് ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടെയും കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതിത്തള്ളണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് മേഖല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
മുണ്ടകൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് ജീവിതം കരുപിടിപ്പിക്കാന്‍ ജീവനോപാധികള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്നും, ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകളെയും പരിസ്ഥിതിലോല മേഖലയില്‍ നിന്നും ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എകെസിസി മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടു കാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോയി വളയം പള്ളി അധ്യക്ഷത വഹിച്ചു. ടൗണ്‍ ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് മൈലാടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യന്‍ പാലം പറമ്പില്‍, സുനില്‍ പാലമറ്റം, ബിജു അരിക്കാട്ട്, ജോണ്‍സണ്‍ വിരിപ്പാ മറ്റം, ഡിവന്‍സ് പുല്ലാനിക്കാവില്‍, മേരി ചെരുവില്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?