Follow Us On

23

November

2024

Saturday

പാപ്പാ ഫ്രാന്‍സിസിന് ബെല്‍ജിയത്തില്‍ ഹൃദ്യമായ സ്വീകരണം

പാപ്പാ ഫ്രാന്‍സിസിന്  ബെല്‍ജിയത്തില്‍ ഹൃദ്യമായ  സ്വീകരണം

ബെല്‍ജിയത്തിന്റെ രാജാവിന്റെ ഔദ്യോഗിക വസതിയായ ലെയ്‌ക്കെന്‍ കൊട്ടാരത്തിന്റെ  കവാടത്തിനരികില്‍ കുതിരപ്പടയുടെ അകമ്പടിയോടെ എത്തിയ  പാപ്പായെ ബെല്‍ജിയത്തിന്റെ രാജാവ് ഫിലിപ്പ് ലെയൊപോള്‍ഡ് ലൊദെവിക് മരിയ, രാജ്ഞി മറ്റില്‍ഡെ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

‘ഭിന്ന സംസ്‌കാരങ്ങളും ഭാഷകളുമുള്ള ജനങ്ങള്‍ പരസ്പരാദരവോടെ സഹവസിക്കുന്ന, സമാധാനത്തിന്റെ അടയാളവും പാലവുമായ ബെല്‍ജിയം കൃതജ്ഞതാരൂപയിയോടെയാണ് താന്‍ സന്ദര്‍ശിക്കുന്നതെന്നും ദൈവം ബെല്‍ജിയത്തെ അനുഗ്രഹിക്കട്ടെയെന്നും പാപ്പാ സന്ദര്‍ശനക്കുറിപ്പില്‍ രേഖപ്പെടുത്തി.

ഫിലിപ്പ് ലെയൊപോള്‍ഡ് രാജാവുമായുള്ള സൗഹൃദ കൂടിക്കാഴ്ചാനന്തരം പാപ്പാ കൊട്ടാരത്തില്‍ വച്ച് രാഷ്ട്രീയാധികാരികള്‍ മതപ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, പൗരസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും അവരെ സംബോധന ചെയ്യുകയും ചെയ്തു. മുന്നൂറോളം പേര്‍ സന്നിഹിതരായിരുന്നു. ബെല്‍ജിയത്തിന്റെ രാജാവ് ഫിലിപ്പ് ലെയൊപോള്‍ഡ് പാപ്പായെ സ്വാഗതം ചെയ്തു.

ജോണ്‍ പോള്‍ രണ്ടാം മാര്‍പ്പാപ്പായുടെ സന്ദര്‍ശനാന്തരം എതാണ്ട് 3 പതിറ്റാണ്ടിനു ശേഷം എത്തുന്ന ഫ്രാന്‍സീസ് പാപ്പായെ സ്വീകരിക്കുന്നതിലുള്ള തന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സ്വാഗതപ്രസംഗം ആരംഭിച്ചത്. പാപ്പായുടെ പരിചിന്തനങ്ങളും വചനപ്രവര്‍ത്തികളും മഹാ മാനവകുടുംബത്തിന്റെ പ്രാന്തങ്ങളില്‍ വരെ പ്രത്യാശയും വെളിച്ചവും എത്തിക്കുന്നുവെന്ന് ഫിലിപ്പ് രാജാവ് പ്രകീര്‍ത്തിച്ചു. പാപ്പായേകുന്ന ജീവന്റെ സന്ദേശം കാലാവസ്ഥമാറ്റത്തിന്റെയും വിസ്മൃത യുദ്ധങ്ങളുടെയും ആഘാതം ഏറ്റവും കൂടുതലേറ്റിട്ടുള്ള പാവപ്പെട്ടവരും പാര്‍ശ്വവത്കൃതരുമായ ജനതകളിലേക്ക് എത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പാപ്പായുടെ ജിവിതവും പ്രവര്‍ത്തികളും ആത്മദാനത്തില്‍ അധിഷ്ഠിതമാണെന്ന് ഫിലിപ്പ് രാജാവ് അനുസ്മരിച്ചു. രാജാവിന്റെ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ പ്രഭാഷണമായിരുന്നു.  നടത്തിയ ബെല്‍ജിയത്തിലെ പ്രഭാഷണം നടത്തി.  രാഷ്ട്രീയാധികാരികള്‍ മതപ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, പൗരസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിനിധികള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പാപ്പാ പതിനൊന്നു കിലോമീറ്ററോളം അകലെയുള്ള അപ്പൊസ്‌തോലിക് നണ്‍ഷിയേച്ചറിലേക്കു മടങ്ങി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?