കൊച്ചി: മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്കും പ്രത്യേകിച്ച് സീറോമലബാര്‍ സഭയ്ക്കുമുള്ള മാര്‍പാപ്പായുടെ കരുതലും സ്നേഹവും വത്തിക്കാനില്‍ മാര്‍പാപ്പയോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരവുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.
ഭാരതത്തിലെ ക്രൈസ്തവ വിശ്വാസിസമൂഹത്തിന് ഈ അംഗീകാരം അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് വേഗത കൈവരിക്കുവാന്‍ മോണ്‍. കൂവക്കാട്ടിന്റെ നിയമനം അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
ലോകത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ തമ്മിലും കത്തോലിക്കാ സഭകള്‍ക്കുള്ളിലും കൂടുതല്‍ ഐക്യം ഊട്ടിയുറപ്പിക്കുവാനും കൂട്ടായ്മയ്ക്കും വളര്‍ച്ചയ്ക്കും കരുത്തേകുവാനും അദ്ദേഹത്തിന്റെ കര്‍ദ്ദിനാള്‍ പദവിയും തുടര്‍പ്രവര്‍ത്തനങ്ങളും ഇടയാകട്ടെയെന്നും വി.സി സെബാസ്റ്റ്യന്‍ ആശംസിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *