‘ഞങ്ങള്‍ക്കുള്ളതെല്ലാം കത്തിച്ചെങ്കിലും ഞങ്ങളുടെ വിശ്വാസം അവര്‍ക്ക് കത്തിക്കാനാവില്ല’,ക്രൈസ്തവര്‍ ഉള്‍പ്പടെ 150 ഓളംപേരെ ഭീകരര്‍ നിഷ്ഠൂരമായി വധിച്ച ബുര്‍ക്കിനോ ഫാസോയിലെ മന്നി എന്ന നഗരത്തിലെ ക്രൈസ്തവരുടെ പ്രതികരണമാണിത്. ഒക്‌ടോബര്‍ ആറിന് നടന്ന തീവ്രവാദ ആക്രമണങ്ങളുടെ വിവരങ്ങള്‍ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡാണ് പുറത്തുവിട്ടത്. കഴിഞ്ഞ കുറെ മാസങ്ങളായി തീവ്രവാദികള്‍ നടത്തുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ പകുതിയോളം ഭാഗം ഇപ്പോള്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്.
ഞായറാഴ്ച ദിവ്യബലിക്ക് ശേഷം ക്രൈസ്തവര്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പോയ മാര്‍ക്കറ്റിലാണ് തീവ്രവാദികള്‍ നിഷ്ഠൂരമായ ആക്രമണം നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ പ്രദേശത്ത് തന്നെ ആക്രമണം നടത്തിയ തീവ്രവാദികള്‍ പരിക്കേറ്റവരെ ശുശ്രൂഷിച്ചിരുന്ന വൈദ്യസംഘത്തെ ആക്രമിക്കുകയും ചികിത്സയിലായിരുന്നവരെ വധിക്കുകയും ചെയ്തതായി എസിഎന്നിന്റെ റിപ്പോര്‍ട്ടില്‍ പയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *