ജോസഫ് കുമ്പുക്കന്‍
പാലാ: രൂപതയിലെ കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ഇടവകാംഗമായ ജാന്‍സി ജോസഫ് തോട്ടക്കര ഐസ്‌ക്രീമിന്റെ ബോളുകൊണ്ട് കൊന്തനിര്‍മ്മിച്ച് വ്യത്യസ്തയാകുന്നു. ഏഴുവര്‍ഷത്തോളമായി ഇത് ആരംഭിച്ചിട്ട്. ഒരു ദിവസം മൂന്നു കൊന്ത നിര്‍മിക്കും.
കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത ഐസ്‌ക്രീം ബോളില്‍ നൂലു കടന്നുപോകുന്നതിന് സുഷിരമുണ്ടാക്കണം. ശേഷം ബോളുകള്‍ അലുമിനീയം ഫോയില്‍ കവര്‍ പൊതിഞ്ഞ് കൊന്തയുടെ മോഡലില്‍ കോര്‍ത്തെടുക്കും. ആവശ്യക്കാര്‍ പറയുന്നതിനനുസരിച്ചാണ് നിര്‍മിച്ചുകൊടുക്കുന്നത്. ജപമാലറാലി, പ്രദക്ഷിണം എന്നിവയില്‍ ഉപയോഗിക്കാനും ഗ്രോട്ടോയില്‍ മാതാവിന്റെ രൂപത്തിലും വീടുകളിലും ഉപയോഗിക്കുന്നുവാന്‍ ഈ കൊന്തയ്ക്ക് ആവശ്യക്കാര്‍ എറെയാണ്. ഇവരുടെ വീടിന്റെ മുന്നില്‍ ഗെത്‌സമനിയില്‍ പ്രാര്‍ത്ഥിക്കുന്ന ഈശോയുടെ രൂപത്തിനുമുമ്പിലും ചാര്‍ത്തിയിരിക്കുന്നത് ഐസ്‌ക്രീം ബോളുകൊണ്ടു നിര്‍മിച്ച കൊന്തയാണ്. ഇടവകിലെ മാതൃവേദി, സ്വാശ്രയസംഘം എന്നിവയില്‍ ജാന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. ഭര്‍ത്താവ് ടോമി കര്‍ഷകനാണ്. മക്കള്‍ രണ്ടുപേര്‍.
Leave a Comment
Your email address will not be published. Required fields are marked with *