Follow Us On

24

November

2024

Sunday

കണ്ണീരിന്റെ മണമുള്ള പണം

കണ്ണീരിന്റെ  മണമുള്ള പണം

ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ്

പതിവില്ലാത്ത വഴക്കും വാക്കേറ്റവും അസഭ്യ വാക്കുകളും കേട്ട് റോഡിലേക്കു നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. എതിര്‍ദിശകളില്‍നിന്നുന്നുവന്ന ഓട്ടോറിക്ഷയും കാറും തമ്മില്‍ കൂട്ടിയിടിച്ചു കിടക്കുന്നു. വണ്ടികളില്‍ നിന്നിറങ്ങിയവര്‍ പരസ്പരം പഴിപറഞ്ഞുകൊണ്ടുള്ള കലാപരിപാടിയാണ് നടക്കുന്നത്. ഇരുവശങ്ങളിലും ‘തിരക്കുപിടിച്ച’ വാഹനങ്ങള്‍ നിറഞ്ഞതോടെ കയ്യേറ്റത്തിന്റെ വക്കോളമെത്തിയ അങ്കം ഒടുവില്‍ അസഭ്യഭാഷണത്തിന്റെ മാലപ്പടക്കത്തോടെ സമാപിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ വാഹനരഹിതമായിക്കിടന്ന ഒരുരുനാടന്‍ വഴി. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ ഓട്ടോറിക്ഷകളോ ജീപ്പുകളോ അതിലെ പോകുന്നതു കാണാമായിരുന്നു.കുകുന്നിന്‍മുകളിലേക്ക് വളഞ്ഞുകിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ ആ വഴിയിലൂടെ കയറിയിറങ്ങാന്‍ വാഹനങ്ങള്‍ക്കുക്കുതന്നെ മടിയായിരുന്നു.

എന്നാല്‍, ഇന്ന് സ്ഥിതിയാകെ മാറി. രാപകല്‍ നിലയ്ക്കാത്ത വാഹന പ്രവാഹം. ഈ സ്ഥിതിവിശേഷത്തിനുനുകാരണം സര്‍ക്കാര്‍ മലമുകളില്‍ തുറന്ന മദ്യഷാപ്പാണ്. ഈ ‘സങ്കേത’ത്തിലേക്കുള്ള ഓട്ടമത്സരത്തിനിടയിലാണ് ആദ്യം വിവരിച്ചപോലെ ‘കിട്ടിയവനും കിട്ടാനുള്ളവനും’ തമ്മിലുള്ള കലാപപരിപാടികള്‍ അരങ്ങേറുന്നത്. അധികം വൈകാതെ ട്രാഫിക് സിഗ്നലോ, പോലീസുകാരനോ അവിടെ അത്യാവശ്യമായി വരും. അല്ലാ, അതു വല്യപ്രശ്‌നമൊന്നുമായിരിക്കില്ല. അങ്ങനെയൊക്കെയുള്ള ‘ജനക്ഷേമവികസന’ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കാനാണല്ലോ സര്‍ക്കാര്‍ മുക്കിനുമുക്കിന്നുമദ്യക്കടകള്‍ തുറക്കുന്നത്.

ഭരിക്കുന്നവരുടെ ഇരട്ടമുഖം
ചില കാര്യങ്ങള്‍ വല്ലാത്ത ആശ്ചര്യം ജനിപ്പിക്കുന്നവയാണ്. ജനക്ഷേമം ഉറപ്പുവരുത്തുമെന്നും അതിനായി അഹോരാത്രം അധ്വാനിക്കുമെന്നുമൊക്കെ വാഗ്ദാനം ചെയ്തുകൊണ്ട് അധികാരത്തിലേറുന്ന ഭരണകൂടങ്ങള്‍ ജനദ്രോഹപരമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ് അവയിലൊന്ന്. ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ആത്യന്തികമായ ആസ്തി അവിടെയുള്ള ജനങ്ങളാണ്. മാനസികവും വൈകാരികവും ശാരീരികവും സാമ്പത്തികവുമായ തലങ്ങളില്‍ ആരോഗ്യമുള്ള ജനതയാണ് ഏതൊരുരുദേശത്തിനും അനിവാര്യമായുള്ളത്. ഈ തലങ്ങളിലെല്ലാം ഒരുപോലെ ജനങ്ങള്‍ക്കു ‘ഹാനികരം’ ആയി ഭവിക്കുമെന്ന് സര്‍ക്കാര്‍തന്നെ എഴുതിയൊട്ടിച്ചിട്ടുള്ള ലഹരിവസ്തുക്കള്‍ സുലഭമാക്കാന്‍ നാട്ടിലുടനീളം സംവിധാനം ഏര്‍പ്പെടുത്തുന്ന, വിഷം കൊടുത്തു കൊല്ലുന്നതിന്നുതുല്യമായ നടപടി ആശ്ചര്യജനകവും അപലപനീയവുമാണ്. ഒരുരുവശത്ത് മദ്യവും അനുബന്ധവസ്തുക്കളും ‘ആരോഗ്യത്തിന് ഹാനികരം’ എന്ന താക്കീതും, മറുവശത്ത് അവ സുലഭമായി ലഭ്യമാക്കുന്നതും ഭരണകൂടത്തിന്റെ ഇരട്ടമുഖം വരച്ചുകാട്ടുന്നു.

മാര്‍ഗം ലക്ഷ്യത്തെ ഒരുവിധത്തിലും സാധൂകരിക്കുന്നില്ല എന്ന തത്വം പരിചിതമല്ലാത്തവര്‍ വിരളം. പക്ഷേ, പ്രവൃത്തിപഥത്തില്‍ പലപ്പോഴും ഇതിനുനു പുല്ലുവിലപോലുമില്ല. നാടിന്റെ പുരോഗതിക്കും ജനക്ഷേമത്തിനും ധനം അത്യന്താപേക്ഷിതമാണ്. പണമാണ് പുരോഗതിയുടെ അടിസ്ഥാനാവശ്യങ്ങളിലൊന്ന്. എന്നാല്‍, പണസമാഹരണത്തിനായി ആവിഷ്‌ക്കരിക്കപ്പെടുന്ന മാര്‍ഗങ്ങള്‍ യാതൊരുരുകാരണവശാലും മ്ലേച്ഛമായവയാകാന്‍ പാടില്ല. മലയാളക്കരയെ മദ്യക്കരയാക്കരുത്. മലയാളത്തിനുനുമദ്യച്ചുവ കൊടുക്കരുത്. മാന്യവും നിരുപദ്രവവുമായ മറ്റെന്തെല്ലാം വഴികളിലൂടെ സാമ്പത്തികമേഖല മെച്ചപ്പെടുത്താനാവും? അവയെക്കുകുറിച്ചൊന്നും ഗൗരവപൂര്‍വം ചിന്തിക്കാതെയും പഠിക്കാതെയും മദ്യവില്പനപോലുള്ള നികൃഷ്ടവഴികള്‍ നിര്‍ദ്ദേശിക്കുകയും അവയ്ക്കുക്കുചുക്കാന്‍പിടിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ, ഉപദേശകക്കൂട്ടരും ഈ മ്ലേച്ഛതയുടെ ദുര്‍ഗന്ധം പേറുന്നവരാണ്. ധനസമ്പാദനത്തിന്റെ ധാര്‍മ്മികത നഷ്ടപ്പെട്ടാല്‍ ഏതുതരത്തിലുള്ള അനാശ്യസത്തിന്റെയും ഔട്ട്‌ലെറ്റുകള്‍ നാടുനീളെ തുറക്കാന്‍ ആര്‍ക്കും ഒരു മടിയും ഉണ്ടാവില്ല. ഓര്‍ക്കണം, മനുഷ്യനെ മനോനിലതെറ്റിയവരും മഹാരോഗിയുമൊക്കെയാക്കി മാറ്റുന്ന വിദേശ ‘വിഷ’ ഷാപ്പുകളിലൂടെയുള്ള ഖജനാവുനിറയ്ക്കല്‍ ശൈലി ജനപ്രതിബദ്ധതയുള്ള സര്‍ക്കാരിന് ഭൂഷണമല്ല.

വിഷം വിലക്കു വാങ്ങുന്നവര്‍
മനുഷ്യരാശിയെ ഒന്നടങ്കം ഇന്ന് ആപത്ക്കരമായി സ്വാധീച്ചിക്കുന്ന മരണസംസ്‌കാരത്തിന്റെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നായ മദ്യം തികച്ചും മാരകമാണ്. മനുഷ്യര്‍ക്കിടയില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന മദ്യാസക്തി ഒരു വലിയ പരിധിവരെ ജീവന്റെ മൂല്യത്തെയും പവിത്രതയെയുംകുറിച്ചുള്ള അവരുടെ ബോധ്യങ്ങളെ മരവിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ‘ഹാനികരം’ എന്ന മുന്നറിയിപ്പ് വ്യക്തമായിട്ട് എഴുതിപ്പതിപ്പിച്ചിട്ടുെങ്കിലും മദ്യവും ഇതരലഹരിവസ്തുക്കളും അവര്‍ മടികൂടാതെ വാങ്ങുന്നതും വിഴുങ്ങുന്നതും. ആരോഗ്യത്തിന് ഹാനികരമായതെന്തും അതിനാല്‍തന്നെ അനാരോഗ്യത്തിന് ഹേതുവാണ്. വിഷമാണെന്ന് അറിഞ്ഞിട്ടും അവ വിലക്കുവാങ്ങാന്‍ അവര്‍ നെട്ടോട്ടമോടുന്നു. ഇതു മരണത്തെ വിളിച്ചുവരുത്തുന്നതിന്നുതുല്യമാണ്. ഒരുരുവശത്ത് മൃതിയെ മരുന്നും മന്ത്രവുംകൊണ്ട് കഴിവതും അകറ്റിനിര്‍ത്താന്‍ പാടുപെടുന്ന മനുഷ്യന്‍ മറുവശത്ത് മരണകാരണമായവ വലിച്ചുകുടിക്കുന്നു!
മദ്യസേവയുടെ വ്യത്യസ്ഥചേരുവകളെ വ്യാപകമായി പ്രചരിപ്പിച്ച് ഈ ‘കാല ന്റെകുകുപ്പിക്കൂട്ടായ്മ’യിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന സൈബര്‍കുകുടിയില്‍വരെ എത്തി നില്ക്കുന്നു ലോകം! മനുഷ്യനെ മൃഗതുല്യനാക്കുന്ന ഈ മദ്യസംസ്‌ക്കാരത്തിന്റെ മാസ്മരിക വാഴ്ചയില്‍നിന്ന് മോചനം കിട്ടാത്തിടത്തോളംകാലം മനുഷ്യന്‍ എത്ര സമ്പന്നനും സ്വതന്ത്രനും സമര്‍ത്ഥനുമാണെങ്കിലും അപരിഷ്‌കാരത്തിന്റെ അടിമത്തത്തില്‍ തന്നെയായിരിക്കും.

മരണത്തിന്റെ മണം
മദ്യത്തില്‍നിന്ന് മാറിനില്ക്കാന്‍ മനുഷ്യര്‍ തീരുമാനിക്കുക. അല്ലെങ്കില്‍, അതു അവരെ പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും (സുഭാ. 23:32). ദുരിതങ്ങളെയും ദുഃഖങ്ങളെയും ആകുലതകളെയുംകുകുറിച്ച് മദ്യം നല്‍കുന്ന നൈമിഷികമായ ‘മറവി’, മാറാത്ത ‘മുറിവ്’ അവരില്‍ അവശേഷിപ്പിക്കും. മദ്യത്തിന്റെ മണം മരണത്തിന്റെ മണം തന്നെയാണ്. കുകുപ്പിക്കുവേണ്ടിയുള്ള ക്യൂകുകുഴിയിലേക്കുള്ള ക്യൂ ആണെന്ന് മനസിലാക്കുന്നത് നന്ന്. മദ്യപാനത്തെ ഒരിക്കലും മാന്യപാനമായി കാണരുത്. മദ്യം, മയക്കുമരുന്ന് എന്ന പേരുകള്‍കൊണ്ട് കേവലം കുകുപ്പിയില്‍ കൊള്ളിച്ചകുകുറച്ചു ദ്രാവകമോ, കടലാസില്‍ പൊതിഞ്ഞ പൊടികളോ മാത്രമല്ല അര്‍ത്ഥമാക്കുന്നത്. പിന്നെയോ, മനുഷ്യന്റെ ദേഹീദേഹങ്ങള്‍ക്കും മസ്തിഷ്‌ക്കമാനസങ്ങള്‍ക്കും ഒരുപോലെ ദോഷകരമായ പദാര്‍ത്ഥമാണ്. നാശത്തിലേക്ക് നയിക്കുന്നവയെ, എത്ര നിസാരമായതാണെങ്കിലും ചീഞ്ഞേടം വച്ചു മുറിച്ചുമാറ്റിയേ മതിയാവൂ.

ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയോട് ‘ഈയൊരുരുവലിയ ഉത്തരവാദിത്വത്തില്‍ താങ്കളുടെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരിക്കും?’ എന്നു ചോദിച്ചപ്പോള്‍ ‘ഈ പ്രസ്ഥാനത്തെ എന്നില്‍നിന്നും സംരക്ഷിക്കുക എന്നതാണ്’ എന്നുള്ള അദ്ദേഹത്തിന്റെ മറുപടി ശ്രദ്ധേയമാണ്. നാടിന്റെ ഭരണക്കസേരയില്‍ ഇരിക്കുന്നവര്‍ക്ക് അവരുടെ അബദ്ധവും അടിസ്ഥാനരഹിതവും ആപത്ക്കരവുമായ തോന്നലുകളില്‍നിന്നും തീരുമാനങ്ങളില്‍ നിന്നും ആ നാട്ടിലെ ജനസമൂഹത്തെ സംരക്ഷിക്കാനുള്ള ബാധ്യതയാണ് ആത്യന്തികമായുള്ളത്. വികസനത്തിന്റെ ഏതുമേഖലകളിലും പൊതുനന്മ മാത്രമായിരിക്കണം ലക്ഷ്യം. അതിന് ഹാനികരവും വിഘാതവുമായ എല്ലാ നിക്ഷിപ്ത താത്പര്യങ്ങളെയും പദ്ധതികളെയും നിര്‍വീര്യമാക്കാനുള്ള ഇച്ഛാശക്തി അധികാരികള്‍ സ്വായത്തമാക്കണം. ചോദ്യമൊന്നേയുള്ളൂ: വികസനക്കഞ്ഞിയില്‍ ഒഴിച്ചുകുടിക്കാന്‍ പൊതുജനക്കണ്ണീരുരുതന്നെ വേണോ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?