Follow Us On

21

October

2024

Monday

ഈസ്റ്റര്‍ ആക്രമണം: പുനരന്വേഷണം നടത്താനുള്ള ഗവണ്‍മെന്റ് തീരുമാനത്തെ സ്വാഗതം ചെയ്ത് ശ്രീലങ്കന്‍ സഭ

ഈസ്റ്റര്‍ ആക്രമണം: പുനരന്വേഷണം നടത്താനുള്ള ഗവണ്‍മെന്റ് തീരുമാനത്തെ സ്വാഗതം ചെയ്ത് ശ്രീലങ്കന്‍ സഭ

കൊളംബോ: 2019 ഈസ്റ്റര്‍ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഗവണ്‍മെന്റ് നടപടി ശുഭകരമായ അടയാളമാണെന്ന് ബിഷപ് പീറ്റര്‍ ആന്റണി വൈമാന്‍ ക്രൂസ്. നീതിലഭിക്കുമെന്ന പ്രത്യാശയോടെയാണ് പുതിയ അന്വേഷണത്തെ നോക്കി കാണുന്നതെന്ന് മധ്യശ്രീലങ്കയിലെ രത്‌നാപുര നഗരം ആസ്ഥാനമായുള്ള രൂപതയുടെ ചുമതല വഹിക്കുന്ന ബിഷപ് പീറ്റര്‍ പറഞ്ഞു.

പ്രസിഡന്റ് അനുരകുമാരയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ ഗവണ്‍മെന്റാണ് പുനരന്വേഷണം പ്രഖ്യാപിച്ചത്. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്ന് ദൈവാലയങ്ങളും മൂന്ന് ഹോട്ടലുകളും കേന്ദ്രീകരിച്ച് നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ 279 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരും നിയമപരമായ ബാധ്യതയില്‍ നിന്ന് രക്ഷപെടില്ലെന്ന് വിദേശകാര്യമന്ത്രി വിജിത ഹേരത്ത് പറഞ്ഞു. വിശ്വാസികള്‍ക്ക് നീതി ലഭ്യമാക്കുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസാനായകയും പ്രഖ്യാപിച്ചിരുന്നു. ചാവേര്‍ ആക്രമണത്തന് വേദിയായ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയം സന്ദര്‍ശിച്ച അവസരത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രഖ്യാപനം.

അതേസമയം ചാവേര്‍ ആക്രമണത്തിന് ഇരകാളയവര്‍ക്ക് അനുവദിക്കപ്പെട്ട നഷ്ടപരിഹാരം പൂര്‍ണമായി നല്‍കാത്തതിന്റെ പേരില്‍ ശ്രീലങ്കയുടെ മുന്‍ ഇന്റലിജന്‍സ് വകുപ്പ് ഡയറക്ടര്‍ക്കെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചു.   ഏഴര കോടി രൂപ നല്‍കാന്‍ നിര്‍ദേശിച്ച സ്ഥാനത്ത് ഒരു കോടി രൂപ മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ഇരകളായവരുടെ കുടുംബങ്ങളുടെ അപ്പീല്‍ പരിഗണിച്ച കോടതി ശക്തമായ മുന്നറിയിപ്പ് ഉണ്ടായിട്ടും ചാവേറാക്രമണം തടയാന്‍ നടപടികള്‍ സ്വീകരിക്കാതിരുന്ന മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പോലീസ് ഐജിയായിരുന്ന പുജിത് ജയസുന്ദര, പ്രതിരോധമന്ത്രിയായിരുന്ന ഹേമസിരി ഫെര്‍ണാണ്ടോ, ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിരുന്ന സിസിര മെന്‍ഡിസ് എന്നിവര്‍ക്ക് ഭീമമായ തുക പിഴയായി വിധിക്കുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?