ചങ്ങനാശേരി: കര്‍ദിനാളായി നിയമിതനായശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരൂപതയില്‍ പ്രൗഢഗംഭീര സ്വീകരണം. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, വത്തിക്കാന്‍ മുന്‍ നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനാമാവുങ്കല്‍, മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് മെത്രാപ്പോലീത്തന്‍ പള്ളിയുടെ പ്രധാന കവാടത്തില്‍ നിയുക്ത കര്‍ദിനാളിനെ സ്വീകരിച്ചു.
ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിച്ചു. മോണ്‍. ജോര്‍ജ് കൂവക്കാട്ടിന് ലഭിച്ച ഉന്നതപദവി ചങ്ങനാശേരി അതിരൂപതയ്ക്കും സീറോ മലബാര്‍ സഭയ്ക്കും ഭാരത സഭയ്ക്കും അഭിമാനമാണെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു. മര്‍ത്ത്മറിയം കബറിട പള്ളിയിലെ പിതാക്കന്മാരുടെ കബറിടത്തില്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ട് പുഷ്പാര്‍ച്ചന നടത്തി. മാര്‍ ജോസഫ് പവ്വത്തിലിന്റെ കബറിടത്തിനുമുന്നില്‍ അദ്ദേഹം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു.
മന്ത്രി റോഷി അഗസ്റ്റിന് ചങ്ങനാശേരി ആര്‍ച്ചുബിഷപ്സ് ഹൗസിലെത്തി നിയുക്ത കര്‍ദിനാളിന് സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അഭിനന്ദനം അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *