കാഞ്ഞിരപ്പള്ളി: ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലിത്തയായി അഭിഷിക്തനാകുന്ന മാര്‍ തോമസ് തറയില്‍ ജ്ഞാനത്തിലും വിവേകത്തിലും ബോധ്യത്തിലും നിലപാടിലും വാക്കിലും ഔന്നിത്യം പുലര്‍ത്തുന്ന ശ്രേഷ്ഠവ്യക്തിത്വത്തിന്റെ ഉടമയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
നൂറ്റാണ്ടുകളുടെ വിശ്വാസപാരമ്പര്യമുള്ള ചങ്ങനാശേരി അതിരൂപതയെ കാലോചിതമായി നയിക്കാനും വിശുദ്ധിയില്‍ പൂരിതമാക്കാനുള്ള ദൈവകൃപയ്ക്കായി കാഞ്ഞിരപ്പള്ളി രൂപതാ കുടുംബം ആശംസകളും പ്രാര്‍ഥനകളും നേരുന്നതായി മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
അഞ്ചു വര്‍ഷം സഹായമെത്രാനും പതിനേഴ് വര്‍ഷം ആര്‍ച്ച് ബിഷപ്പുമായി ശുശ്രൂഷയര്‍പ്പിച്ചശേഷം വിരമിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ശ്രേഷ്ഠമായ ശുശ്രൂഷകളും സംഭാവനകളും ഏക്കാലവും ഹൃദയപൂര്‍വം സ്മരിക്കപ്പെടും. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കരുതലും ഉപദേശവും നല്‍കിയ വലിയ സ്നേഹപിതാവായിരുന്നു മാര്‍ പെരുന്തോട്ടം.
നസ്രാണി സഭയുടെ വിശ്വാസ പൈതൃകത്തോടും ആരാധന ക്രമാധിഷ്ഠിത ജീവിത ശൈലിയോടും എന്നും വിശ്വസ്തത പുലര്‍ത്തി സീറോമലബാര്‍ സഭയ്ക്ക് ദിശാബോധം നല്‍കിയ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃശുശ്രൂഷ സ്മരണീ യമാണ്. പാവങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പക്ഷംചേര്‍ന്ന അദ്ദേഹത്തിന്റെ അജപാലനശൈലിയും നിസ്വാര്‍ഥ സേവനവും അങ്ങേയറ്റം മാനിക്കപ്പെടുമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിച്ചു.
സഭാ സമൂഹത്തെ വിശ്വാസത്തിലധിഷ്ഠിതമായ ദിശാബോധത്തോടെ നയിക്കുക്കുവാന്‍ നിയോഗിക്കപ്പെടുന്ന മാര്‍ തോമസ് തറയിലിനും വിശ്വസ്തതമായ ശുശ്രൂഷ നിര്‍വ്വ ഹണത്തിലൂടെ സഭാകൂട്ടായ്മയെ ശക്തിപ്പെടുത്തിയ മാര്‍ ജോസഫ് പെരുന്തോട്ടത്തിനും പ്രാര്‍ത്ഥനാശംസകള്‍ നേരുന്ന തായി കാഞ്ഞിരപ്പള്ളി രൂപത മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *