Follow Us On

24

November

2024

Sunday

മുനമ്പം ഭൂമി പ്രശ്‌നം ഉടന്‍ പരിഹരിക്കണം

മുനമ്പം ഭൂമി പ്രശ്‌നം ഉടന്‍ പരിഹരിക്കണം
പാലാ: മുനമ്പം ഭൂമി പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് വനിതാ കൗണ്‍സില്‍. മുനമ്പം നിവാസികള്‍ പണം കൊടുത്തു വാങ്ങി കരമടച്ചു ഉപയോ ഗിച്ചുകൊണ്ടരിക്കുന്ന ഭൂമി ഒരു സുപ്രഭാതത്തില്‍ തങ്ങളുടേതാണെന്നു പറഞ്ഞു വഖഫ് ബോര്‍ഡ് വന്നാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം ഇത് മുനമ്പം നിവാസികള്‍ക്ക് കൊടുക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് വനിതാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പാലാ രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധിരി  അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്ലോബല്‍ പ്രിസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
ഗ്ലോബല്‍ സെക്രട്ടറി ആന്‍സമ്മ സാബു, ലിബി മണിമല, ബെല്ലാ സിബി, റൈബി രാജേഷ് മണിമല, ലൈസമ്മ ജോര്‍ജ് പുളിങ്കാട്, ഗീത ഫ്രാന്‍സിസ്, സുജാ ജോസഫ്, മോളി തോമസ്, മേരി ജോസ്, ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?