ബംഗളൂരു: ചെറുപുഷ്പ മിഷന് ലീഗ് വാര്‍ഷിക ആഘോഷം മാണ്ഡ്യയ രൂപതയും മിഷന്‍ലീഗ് ദേശീയ സമിതിയും സംയുക്തമായി ബംഗളൂരു ധര്‍മ്മരാമില്‍ ആഘോഷിച്ചു. മാണ്ഡ്യ രൂപതധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സിഎംഎല്‍ സഹരക്ഷാധികാരി മാര്‍ ജോസഫ് ആറുമച്ചാടത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ധര്ന്മാരാം കോളേജ് റെക്ടര്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ മിഷന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. രൂപതാ സിഎംഎല്‍ ഡയറക്ടര്‍ ഫാ. ജോമി മേക്കുന്നേല്‍, സിഎംഎല്‍ ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സിഎംഎല്ലിന്റെ അന്തര്‍ദേശീയ ദേശീയ മേഖലകളിലുള്ള പ്രമുഖ നേതാക്കളും ഭാരവാഹികളും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു.
മാണ്ഡ്യയ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമായി 1000 ഓളം കുട്ടികളും 100 ഓളം ആനിമറ്റോര്മാരും പങ്കെടുത്ത പരിപാടിയില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കൊച്ചു മിഷനറിമാര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചും സിഎംഎല്‍ പതാകകള്‍ ഏന്തിയും നടത്തിയ വര്‍ണ്ണാഭമായ മിഷന് റാലി ശ്രദ്ധേയമായി.
ധര്‍മ്മാരം ക്രൈസ്റ്റ് സിബിഎസ്ഇ സ്കൂളില്‍ സിഎംഎല്‍ രൂപതാ പ്രസിഡന്റ് സാന്റോ ജോസഫ് പതാക ഉയര്‍ത്തി. തുടര്‍ന്ന് മാണ്ഡ്യയ രൂപത സിഎംഎല്‍ സെക്രട്ടറി ആല്ബിന് ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *