Follow Us On

12

July

2025

Saturday

ക്രൈസ്തവവിശ്വാസിയായ ചൈനക്കാരനാകുന്നതില്‍ വൈരുധ്യമില്ല: കര്‍ദിനാള്‍ പരോളിന്‍

ക്രൈസ്തവവിശ്വാസിയായ ചൈനക്കാരനാകുന്നതില്‍ വൈരുധ്യമില്ല: കര്‍ദിനാള്‍ പരോളിന്‍

റോം: ഒരു വ്യക്തി ഒരേസമയം രാജ്യസ്‌നേഹിയായ ചൈനാക്കാരനും ക്രൈസ്തവവിശ്വാസിയുമാകുന്നതില്‍ വൈരുധ്യമില്ലെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍.

റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചൈനയില്‍ മിഷനറിയായ സേവനം ചെയ്ത മാറ്റിയോ റിക്കിയെക്കുറിച്ചുള്ള കോണ്‍ഫ്രന്‍സില്‍ പ്രസംഗിച്ചപ്പോഴാണ് കര്‍ദിനാള്‍ പരോളിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘സിനിസൈസേഷന്‍’ എന്ന പേരില്‍ വിശ്വാസത്തെ ചൈനീസ്വത്കരിക്കണമെന്ന് ശഠിക്കുന്ന ചൈനീസ് ഗവണ്‍മെന്റുമായി വത്തിക്കാന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയെന്ന നിലയില്‍ കര്‍ദിനാള്‍ പിയത്രോ പരോളിന്റെ ഈ പ്രസ്താവനക്ക് ഏറെ പ്രസക്തിയുണ്ട്. ഹോങ്കോംഗ് കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗ എസ്‌ജെ അടക്കമുള്ള നിരവധി പ്രമുഖര്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു.

സുവിശേഷം ചൈനയില്‍ വിജയകരമായി പ്രസംഗിച്ച ആദ്യ മിഷനറിജസ്യൂട്ട് സഭാംഗമായ മാറ്റിയോ റിക്കിയെക്കുറിച്ചുള്ള കോണ്‍ഫ്രന്‍സ് ജസ്യൂട്ട് സഭയുടെ കൂരിയയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. രണ്ട് സംസ്‌കാരങ്ങള്‍ തമ്മില്‍ പാലം പണിത മാറ്റിയോ റിക്കി ഇന്നത്തെ സഭക്ക് മാതൃകയാണെന്ന് കര്‍ദിനാള്‍ പരോളിന്‍ പറഞ്ഞു. സാംസ്‌കാരികാനുരൂപണത്തിലൂടെ സുവിശേഷം ചൈനീസ് ജനതക്ക് പകര്‍ന്ന് നല്‍കിയ മാറ്റിയോ റിക്കി ചൈനയുമായുള്ള സംഭാഷണത്തിലുടനീളം ഉദ്ധരിക്കപ്പെടുന്ന വ്യക്തിത്വമാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?