മുനമ്പം: റിലേ നിരാഹര സമരം 45-ാം ദിനത്തിലേക്ക്. നാല്പത്തി നാലാം ദിന നിരാഹര സമരത്തിന്റെ ഉദ്ഘാടനം ഭൂസംരക്ഷണ സമിതി രക്ഷധികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സിപി നിര്‍വഹിച്ചു. നാല്പത്തി മൂന്നാം ദിനത്തില്‍ നിരാഹാരമിരുന്നത് ഫാമിലി കൂട്ടായ്മ അംഗങ്ങളും പ്രദേശ വാസികളുമായിരുന്നു.
കോട്ടപ്പുറം രൂപതയിലെ കൂര്‍ക്കമറ്റം സെന്റ് ആന്റണീസ് ദൈവാലയ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ജിബിന്‍ കുഞ്ഞേലിപ്പറമ്പ്, കേന്ദ്ര സമിതി പ്രസിഡന്റ് ആന്റണി പള്ളിയില്‍, കൂനമ്മാവ് ലത്തീന്‍ കത്തോലിക്ക മഹാജനസഭ പ്രസിഡന്റ് ടോമി ചമ്മനപ്പറമ്പില്, വൈസ് പ്രസിഡന്റ് ജസ്റ്റിന് ഇലഞ്ഞിക്കല്‍, ബ്രദര്‍ അമല്‍ ഇവാഞ്ചലാശ്രമം തുടങ്ങിയവര്‍ ഐകദാര്‍ഢ്യവുമായി സമര പന്തലില്എത്തി.
Leave a Comment
Your email address will not be published. Required fields are marked with *