ആലക്കോട്: തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ആറ്, ഏഴ് തിയതികളില്‍ ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയിലേക്ക് മരിയന്‍ തീര്‍ത്ഥാടനം നടത്തും. ആലക്കോട്, എടൂര്‍, പൈസക്കരി, ചെമ്പംന്തൊട്ടി ഫൊറോനാകേന്ദ്രങ്ങളില്‍നിന്ന് ബസിലിക്കയിലേക്ക് ജപമാലചൊല്ലി കാല്‍നടയായാണ് മരിയന്‍ തീര്‍ത്ഥാടനം.
ഡിസംബര്‍ ആറിന് രാത്രി 7.30-ന് എടൂര്‍ സെന്റ് മേരീസ് ഫൊറോനാപ്പള്ളിയില് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മിക്വത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം 30 കിലോമീറ്റര്‍ കാല്‍നടയായി ജപമാല ചൊല്ലി ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയില്‍ ഏഴിന് രാവിലെ അഞ്ചിന് എത്തിച്ചേരുന്നവിധത്തിലാണ് തീര്‍ത്ഥാടനം നടത്തുക.
ആലക്കോട് സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍നിന്നും ഡിസംബര്‍ ആറിന് രാത്രി 3.30-ന് മോണ്‍. ആന്റണി മുതുകുന്നേലിന്റെ കാര്‍മികത്വത്തിലുള്ള ദിവ്യബലിക്കുശേഷം ഇരുപതു കിലോമീറ്റര്‍ ജപമാല ചൊല്ലി കാല്‍നടയായി ചെമ്പേരിയില്‍ പുലര്‍ച്ചെ അഞ്ചിന് എത്തിച്ചേരും. ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഫൊറോനയി ല്‍നിന്നും പൈസക്കരിയില്നിന്നും ചെമ്പേരി ഫൊറോനയിലെ വിവിധ ഇടവകകളില്‍നിന്നും ഏഴിന് പുലര്‍ച്ചെ അഞ്ചിന് ബസിലിക്കയില്‍ തീര്‍ത്ഥാടകസംഘങ്ങള്‍ എത്തിച്ചേരും. ഏഴിന് രാവിലെ 5.30-ന് ദിവ്യബലിയോടെ തീര്‍ത്ഥാടനം സമാപിക്കും.
Leave a Comment
Your email address will not be published. Required fields are marked with *