Follow Us On

30

November

2024

Saturday

കെഎല്‍സിഎ സമ്മേളനം; ഗോവന്‍ ആര്‍ച്ചുബിഷപ് പതാക ആശീര്‍വദിച്ചു

കെഎല്‍സിഎ സമ്മേളനം; ഗോവന്‍ ആര്‍ച്ചുബിഷപ് പതാക ആശീര്‍വദിച്ചു
പനജി: ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കുന്ന കെഎല്‍സിഎ സമ്പൂര്‍ണ്ണ നേതൃസമ്മേളനത്തോനുബന്ധിച്ച് ഉയര്‍ത്തേണ്ട കെഎല്‍സിഎയുടെ പതാക  ഗോവ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോ ആശിര്‍വദിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെആര്‍എല്‍സിസി ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഫാ. ബെന്നി പൂത്തുറ, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, ആള്‍ ഇന്ത്യ കാത്തലിക്ക് യൂണിയന്‍ നാഷണല്‍ പ്രസിഡന്റ് ഏലിയാസ് വാസ,് കാത്തലിക്ക് കൗണ്‍സില്‍ ഓഫ് ഇന്ത്യ നാഷണല്‍ വൈസ് പ്രസിഡന്റ് ക്ലാരാ ഫെര്‍ണാണ്ടസ്, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിന്‍സി ബൈജു, ജോസഫ്കുട്ടി കടവില്‍, സംസ്ഥാന സെക്രട്ടറിമാരായ ഹെന്റി വിന്‍സെന്റ്, ജോണ്‍ ബാബു , ഷൈജ ആന്റണി, സംസ്ഥാന ഫോറം കണ്‍വീനര്‍മാരായ ജസ്റ്റിന്‍ ആന്റണി, വികാസ് കുമാര്‍ എന്‍.വി, കൊല്ലം രൂപതാ പ്രസിഡന്റ് ലെസ്റ്റര്‍ കാര്‍ഡോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഈ പതാകയുമായുള്ള സംസ്ഥാനതല പതാക പ്രയാണം കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഇന്ന് (നവംബര്‍ 30) ഉച്ചകഴിഞ്ഞ് 3.30 ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.  തോമസിന് നല്‍കി കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉത്ഘാടനം ചെയ്യും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?