Follow Us On

06

June

2025

Friday

സമാധാന ആഹ്വാനവുമായി സര്‍വമത സമ്മേളനം

സമാധാന ആഹ്വാനവുമായി സര്‍വമത സമ്മേളനം
വത്തിക്കാന്‍ സിറ്റി: ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്‌നിക്കണമെന്നും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടന്ന സര്‍വമത സമ്മേളനം ആഹ്വാനം ചെയ്തു. ‘നല്ല മനുഷ്യത്വത്തിനായി മതങ്ങള്‍ ഒരുമിച്ച്’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ വൈദികര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലസാറോ യു.ഹ്യു യുംഗ് സിക് ഉദ്ഘാടനം ചെയ്തു.
അഗസ്റ്റീനിയാനും സര്‍വകലാശാല ഹാളില്‍ നടന്ന സെമിനാറില്‍ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരുന്നു. നിയുക്ത കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ട്, ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ ഫരീദ്, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, സംഘാടക സമിതി സെക്രട്ടറി സ്വാമി വിരേശ്വരാനന്ദ, സമിതി ജനറല്‍ കണ്‍വീനര്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ, ശിവഗിരി തീര്‍ത്ഥാടനം ചെയര്‍മാന്‍ കെ. മുരളി, സഞ്ജീവനി വെല്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രഘുനാഥന്‍ നായര്‍, കെ.ജി. ബാബുരാജന്‍, ഗ്യാനി രഞ്ജിത് സിംഗ്, ഫാ. ഡേവിസ് ചിറമ്മല്‍, സ്വാമി ശുദ്ധാനന്ദഗിരി, ഫാ. മിഥുന്‍ ജെ. ഫ്രാന്‍സിസ്, റവ. ഡോ. ജോര്‍ജ് മുത്തോലില്‍, കുണ്ഡേലിങ് തത്സക് റിമ്പോച്ചെ, സ്വാമിനി സുധാനന്ദഗിരി, ഡോ. ലോറന്റ് ബാസനീസ്, ആന്റണി ബ്രൗണ്‍, ഫാ. ബെന്‍ ബോസ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു.
എംഎല്‍എമാരായ സജീവ് ജോസഫ്, സനീഷ് കുമാര്‍ ജോസഫ്, പി.വി. ശ്രീനീജന്‍, മാര്‍ത്തോമാ സഭ അല്മായ ട്രസ്റ്റി അഡ്വ. ആന്‍സില്‍ കോമാട്ട് തുടങ്ങി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?