വത്തിക്കാന്‍ സിറ്റി: നിഖ്യ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാമെന്ന അഭ്യര്‍ത്ഥനയുമായി കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമേവ് പ്രഥമന് പാപ്പയുടെ കത്ത്. ഓര്‍ത്തഡോക്‌സ് സഭ ആഘോഷിക്കുന്ന വിശുദ്ധ ആന്‍ഡ്രൂസിന്റെ തിരുനാളാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഇസ്താംബുളിലെത്തിയ ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ കര്‍ട്ട് കൊച്ച് മുഖേന കൈമാറിയ കത്ത് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മാമ്മോദീസാ സ്വീകരിച്ച വിവിധ സഭാംഗങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ഐക്യത്തിന് സാക്ഷ്യം വഹിക്കുന്നതിനുള്ള അവസരമായി നിഖ്യാ സൂനഹദോസിന്റെ ആസന്നമായ 1700-ാം വാര്‍ഷികാഘോഷങ്ങള്‍ മാറ്റാം എന്ന അഭ്യര്‍ത്ഥനയാണ് പാപ്പ കത്തില്‍ മുമ്പോട്ടുവച്ചിരിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം സാധ്യമായ സാഹോദര്യം ആഘോഷിക്കുമ്പോഴും പൂര്‍ണമായ ഐക്യം, പ്രത്യേകിച്ചും ‘ഒരേ ദിവ്യകാരുണ്യപാനപാത്രത്തിന്റെ പങ്കുവയ്ക്കല്‍’ പൂര്‍ത്തീകരിക്കപ്പടാത്ത ലക്ഷ്യമായി തുടരുകയാണെന്ന് കത്തില്‍ പറയുന്നു. കൂടാതെ യുദ്ധവും സംഘര്‍ഷവും പടര്‍ന്നപിടിച്ചിരിക്കുന്ന ലോകത്തിന് നല്‍കാന്‍ കഴിയുന്ന സന്ദേശം കൂടിയാവും ക്രൈസ്തവരുടെ സാഹോദര്യത്തിന്റെ സാക്ഷ്യമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *