Follow Us On

27

December

2024

Friday

ഫ്രാന്‍സിസ് മാര്‍പാപ്പയും ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും കൂടിക്കാഴ്ച നടത്തി

ഫ്രാന്‍സിസ് മാര്‍പാപ്പയും ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെത്തിയ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ‘സമാധാനത്തിനുള്ള അവസരം’ എന്ന് ഓര്‍ബന്‍ വിശേഷിപ്പിച്ച മീറ്റിംഗ് 35 മിനിറ്റ് നീണ്ടുനിന്നു. കുടുംബത്തിന്റെ പ്രാധാന്യം, പുതിയ തലമുറകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. കൂടാതെ, ഉക്രെയ്‌നിലെ യുദ്ധവും മറ്റ് അന്തര്‍ദേശീയ വിഷയങ്ങളും സംസാരവിഷയമായി.  ഹംഗേറിയന്‍ സമൂഹത്തിന്റെ വികസനവും ക്ഷേമവും  പ്രോത്സാഹിപ്പിക്കുന്നതില്‍ കത്തോലിക്കാ സഭ പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി ഓര്‍ബന്‍  ‘അഗാധമായ നന്ദി’ രേഖപ്പെടുത്തി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ്, കാല്‍വനിസ്റ്റായ ഓര്‍ബന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയിലും പങ്കെടുത്തു.

പരമ്പരാഗത സമ്മാനങ്ങളുടെ കൈമാറ്റത്തില്‍, പരിശുദ്ധ പിതാവ് ഹംഗേറിയന്‍ പ്രധാനമന്ത്രിക്ക് ‘ആര്‍ദ്രതയും സ്‌നേഹവും’ എന്ന പേരില്‍ ഒരു ടെറകോട്ട ശില്‍പ്പം സമ്മാനിച്ചു, കൂടാതെ നിരവധി വാല്യങ്ങള്‍ പേപ്പല്‍ രേഖകളും ഈ വര്‍ഷത്തെ ‘സമാധാനത്തിനായുള്ള സന്ദേശം’, സ്റ്റാറ്റിയോ ഓര്‍ബിസിനെക്കുറിച്ചുള്ള ഒരു പുസ്തകവും പാപ്പ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ആധുനിക ഒളിമ്പിക് ഗെയിംസിന്റെ മുദ്രാവാക്യത്തിന്റെ സ്രഷ്ടാവായ ഫ്രഞ്ച് ഡൊമിനിക്കന്‍ വൈദികന്‍ ഫാ.ലൂയിസ് ഹെന്റി ഡിഡണ്‍ 1896-ല്‍ എഴുതിയ ‘ദ ലൈഫ് ഓഫ് ജീസസ് ക്രൈസ്റ്റ്’ എന്ന പുസ്തകതിന്റെ ഒരു പകര്‍പ്പാണ് ഓര്‍ബന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത്. 1700-ലെ പുണ്യഭൂമിയുടെ ഭൂപടവും പ്രധാനമന്ത്രി ഓര്‍ബന്‍ പാപ്പക്ക് സമ്മാനിച്ചു.

2010-ല്‍ അധികാരമേറ്റതിനുശേഷം ക്രൈസ്തവരെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന നയങ്ങളിലൂടെ ശ്രദ്ധേയനായ ഹംഗേറിയന്‍ പ്രധാനമന്ത്രിയാണ് വിക്ടര്‍ ഓര്‍ബന്‍.അദ്ദേഹത്തിന്റെ നയങ്ങള്‍ ജനനനിരക്ക് വര്‍ദ്ധിക്കുന്നതിനും ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?