പനാജി: ക്രിസ്തുവിന്റെ സ്‌നേഹം എല്ലാ അതിര്‍വരമ്പുകളെയും ഭേദിച്ച് ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് കര്‍ദ്ദിനാള്‍ ടാഗിള്‍. ഗോവയില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റീസ് ഓഫ് അപ്പസ്‌തോലിക് ലൈഫ് മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു ഫിലീപ്പീയന്‍ കാര്‍ഡിനല്‍. ലോകമെങ്ങും ക്രൈസ്തവര്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ ഈ വെല്ലുവിളികളെ നേരിടുവാന്‍ സ്‌നേഹം കൊണ്ടുമാത്രമേ കഴിയൂവെന്നും വത്തിക്കാന്‍ ഡയികാസ്റ്ററി ഫോര്‍ ഇവാഞ്ചലെസേഷന്‍ പ്രോ-പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആന്റോണിയോ ടാഗിള്‍ പറഞ്ഞു.
ഗോവയിലെ തദ്ദേശീയ സന്യാസസഭയായ സൊസൈറ്റി ഓഫ് പില്ലാര്‍ ആണ് ഇവന്റ് സംഘടിപ്പിച്ചത്. ഫാ. ബെനിറ്റോ മാര്‍ട്ടിന്‍സ് 1887 ലാണ് ഈ സന്യാസസഭ സ്ഥാപിച്ചത്. മീറ്റിംഗില്‍ 22 സന്യാസസഭകളില്‍ നിന്നുള്ള 200 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. മീറ്റിംഗ് സംഘടിപ്പിച്ച് ഗോവയില്‍ വി. ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *