ആലപ്പുഴ: പ്രസിദ്ധമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാള്‍ ജനുവരി 10 മുതല്‍ 27 വരെ നടക്കും. 10-ന് വൈകുന്നേരം 6.30 ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റും.
കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, തിരുവല്ല ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, കൊച്ചി മുന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലെ ചടങ്ങുകളില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
Leave a Comment
Your email address will not be published. Required fields are marked with *