കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരിയായി തലശേരി അതിരൂപതാ ധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോമലബാര്‍ സഭയുടെ മുപ്പത്തിമൂന്നാമതു സിനഡിന്റെ ആദ്യസമ്മേളനമാണ് ഈ നിയമനം നടത്തിയത്.
എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്തിരുന്ന മാര്‍ ബോസ്‌കോ പുത്തൂരിന്റെ ആരോഗ്യപരമായ കാരണങ്ങളാലുള്ള രാജി മാര്‍പാപ്പ സ്വീകരിച്ചു. അതോടൊപ്പം, അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേഷന്‍ അവസാനിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതല മേജര്‍ ആര്‍ച്ചുബിഷപ്പിനെ ജനുവരി 11 മുതല്‍ തിരികെ ഏല്പിക്കുന്നതായി ശ്ലൈഹിക സിംഹാസനം അറിയിച്ചു. 2024 സെപ്റ്റംബര്‍ മാസത്തില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മാര്‍പാപ്പക്ക് രാജി സമര്‍പ്പിച്ചിരുന്നു.
തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിലുള്ള മാര്‍ ജോസഫ് പാംപ്ലാനിയുടെ ഉത്തരവാദിത്വത്തിന് പുറമേയാണ് പുതിയ ചുമതല.
Leave a Comment
Your email address will not be published. Required fields are marked with *