Follow Us On

18

January

2025

Saturday

സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു

സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു
കാക്കനാട്: സീറോമലബാര്‍സഭയുടെ യുവജന കമ്മീഷനും പബ്ലിക് അഫയേഴ്‌സ് കമ്മീഷനും പുനഃസംഘടിപ്പിച്ചു. സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന മുപ്പത്തി മൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ് പുനഃസം ഘടനകള്‍ നടന്നത്.
യുവജന കമ്മീഷന്‍ ചെയര്‍മാനായി പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനെയും കമ്മീഷന്‍ അംഗങ്ങളായി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് എന്നിവരെ നിയമിച്ചു. യുവജന കമ്മീഷനെ ഇതുവരെ നയിച്ച ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, അംഗങ്ങളായ മാര്‍ എഫ്രേം നരിക്കുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനങ്ങള്‍.
പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കണ്‍വീനര്‍ മാര്‍ തോമസ് തറയില്‍, കമ്മീഷന്‍ അംഗങ്ങളായ മാര്‍ റമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് പാംപ്ലാനി എന്നിവരെ പുനര്‍നിയമിക്കുകയും മാര്‍ തോമസ് ചക്യേത്തിനു പകരം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെ കമ്മീഷന്‍ അംഗമായി നിയമിക്കുകയും ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?