Follow Us On

06

June

2025

Friday

പ്രശ്‌നങ്ങളെ പ്രാര്‍ത്ഥന കൊണ്ട് മറികടക്കുക: ബിഷപ് ഡോ.ആന്റണി വാലുങ്കല്‍

പ്രശ്‌നങ്ങളെ പ്രാര്‍ത്ഥന  കൊണ്ട് മറികടക്കുക: ബിഷപ് ഡോ.ആന്റണി  വാലുങ്കല്‍

കൊച്ചി : പ്രശ്‌നങ്ങളെ പ്രാര്‍ത്ഥന കൊണ്ടും ദൈവവചനത്തിന്റെ ശക്തിയാലും മറികടക്കാന്‍ കഴിയുമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍. അതിരൂപത മെത്രാസനമന്ദിരത്തില്‍ നടന്ന ഇടവകകളില്‍ നിന്നുള്ള പ്രാര്‍ത്ഥന ഗ്രൂപ്പ് ലീഡര്‍മാരുടെ സംഗമം ‘ലൂക്‌സ് മൂന്തി’ ഒത്തുചേരലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. KCBC ഡെപ്യൂട്ടി സെക്രട്ടറിയും POC ഡയറക്ടറുമായ ഫാ.തോമസ് തറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, അതിരൂപത പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍, കമ്മീഷന്‍ സെക്രട്ടറി സി ടി ജോസഫ്, കമ്മീഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി ടി പീറ്റര്‍ തോമസ്, സിസ്റ്റര്‍ ലോറന്‍സി, സിസ്റ്റര്‍ ഓസ്‌ബെര്‍ഗ എന്നിവര്‍ പ്രസംഗിച്ചു. KRLCBC പ്രൊക്ലമേഷന്‍ കമ്മീഷന്‍ സ്റ്റേറ്റ് സെക്രട്ടറി റവ.ഡോ.സ്റ്റാന്‍ലി മാതിരപ്പിള്ളി ക്ലാസ് നയിച്ചു.

കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ പുതിയ ഡെപ്യൂട്ടി സെക്രട്ടറിയായും കെസിബിസിയുടെ ആസ്ഥാന മന്ദിരമായ പിഒസിയുടെ ഡയറക്ടറായും നിയമിതനായ വിജയപുരം രൂപത അംഗമായ ഫാ.തോമസ് തറയിലിനെ അതിരൂപത ആദരിച്ചു. KRLCBC സുവിശേഷവല്‍ക്കരണ കമ്മീഷന്റെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗമായ റവ.ഡോ.സ്റ്റാന്‍ലി മാതിരപ്പിള്ളിയെയും ആദരിച്ചു അതിരൂപതയിലെ എട്ട് ഫൊറോനകളിലേക്കുള്ള പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഫൊറോന കമ്മിറ്റി അംഗങ്ങളെ യോഗത്തില്‍ തിരഞ്ഞെടുത്തു. പ്രൊക്ലമേഷന്‍ കമ്മീഷന്‍ സ്റ്റേറ്റ് കമ്മിറ്റിയിലേയും അതിരൂപത കമ്മിറ്റിയിലേയും അംഗങ്ങള്‍ നേതൃത്വം നല്‍കിയ പ്രസ്തുത യോഗത്തില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?