Follow Us On

07

June

2025

Saturday

നാടിന്റെ നന്മകളെ നട്ടുനനയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് പാലക്കാട് രൂപത ചെയ്യുന്നത്: കര്‍ദിനാള്‍ മാര്‍ ക്ലിമീസ് കാതോലിക്ക ബാവ

നാടിന്റെ നന്മകളെ നട്ടുനനയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് പാലക്കാട് രൂപത ചെയ്യുന്നത്: കര്‍ദിനാള്‍ മാര്‍ ക്ലിമീസ് കാതോലിക്ക ബാവ
പാലക്കാട്: നാടിന്റെ നന്മകളെ നട്ടുനനക്കുന്ന പ്രവര്‍ത്തന ങ്ങളാണ് കഴിഞ്ഞ അന്‍പത് വര്‍ഷങ്ങളായി പാലക്കാട് രൂപത തുടരുന്നതെന്ന്  കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ.
 പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി സ്മാരകമായ സാന്‍ജോ കോളേജ് ഓഫ് നേഴ്സിങ്ങ്  ആന്റ് അലൈഡ് സയന്‍സസിന്റെ പുതിയ കെട്ടിടം വെള്ളപ്പാറ സാന്‍ജോ കാമ്പസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് രൂപത ബിഷപ് പീറ്റര്‍ കൊച്ചുപുരക്കല്‍ അധ്യക്ഷത വഹിച്ചു. ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത് സാന്‍ജോ കോളേജില്‍ പ്രതിഷ്ഠിക്കുന്ന വിശുദ്ധ യൗസേപ്പിന്റെ രൂപം വെഞ്ചിരിച്ചു.  പാലക്കാട് രൂപതാ വികാരി ജനറാള്‍ മോണ്‍. ജീജോ ചാലക്കല്‍, കോളേജ് ഡയറക്ടര്‍ ഫാ. ബിനു പൊന്‍കാട്ടില്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബീനാ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യ ബാച്ചില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് നല്‍കുവാന്‍ കര്‍ദിനാള്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കോളേജ് മാനേജ്‌മെന്റിന്റെ കൈമാറി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?