തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് ഓര്‍ത്തോവിഭാഗത്തില്‍ റോബോട്ടിക് ശസ്ത്രക്രിയവഴി 50 പേരുടെ കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി.
അതിന്റെ ഭാഗമായി നടന്ന അനുമോദനയോഗത്തിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. റോബോട്ടിക് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. സ്‌കോട്ട് ചാക്കോ, ഡോ. നിര്‍മ്മല്‍ ഇമ്മാനുവല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. ബെറ്റ്‌സി തോമസ്, ഡോ. രാജേഷ് ആന്റോ, ഡോ. ഡൊമനിക് പുത്തൂര്‍, സൈജു എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മാക്കോ റോബോട്ടിക് മെഷീന്‍ ഉപയോഗിച്ചുള്ള സര്‍ജറിയുടെ ഗുണങ്ങളെയും സാധ്യതകളെയും കുറിച്ച് ഡെമോണ്‍സ്‌ട്രേഷനും നടത്തി.
Leave a Comment
Your email address will not be published. Required fields are marked with *