Follow Us On

08

June

2025

Sunday

മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം: മാര്‍ തട്ടില്‍

മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം: മാര്‍ തട്ടില്‍
കൊച്ചി: ന്യുമോണിയ ബാധിതനായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമാണെന്നും പരിശുദ്ധ പിതാവിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
നമ്മുടെ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെയും മറ്റു പ്രാര്‍ത്ഥനകളുടെയും അവസരങ്ങളിലും ഭവനങ്ങളിലെ വൈകുന്നേരമുള്ള പ്രാര്‍ത്ഥനകളിലും പരിശുദ്ധ പിതാവിനെ ആശുപത്രി വിടുന്നതുവരെ പ്രത്യേകമായി ഓര്‍ക്കേണ്ടതാണ്. ദൈവത്തിന്റെ സ്‌നേഹമാര്‍ന്ന പരിപാലനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ നമുക്ക് സമര്‍പ്പിക്കാം. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ തോമാശ്ലീഹായുടെയും നമ്മുടെ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യണമെന്ന് മാര്‍ തട്ടില്‍ ആഹ്വാനം ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?