Follow Us On

08

June

2025

Sunday

റവ.ഡോ. മാത്യു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി രൂപത ചാന്‍സലര്‍

റവ.ഡോ. മാത്യു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി രൂപത ചാന്‍സലര്‍
കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപതയുടെ ചാന്‍സലറായി  റവ.ഡോ. മാത്യു ശൗര്യാംകുഴിയെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. വികാരി ജനറാളും ചാന്‍സലറുമായിരുന്ന റവ. ഡോ. കുര്യന്‍ താമരശേരി  കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ വികാരിയായി നിയമിതനായതിനെതുടര്‍ന്നാണ് റവ.ഡോ. മാത്യു ശൗര്യാംകുഴി ചാന്‍സലറായി നിയമിതനായത്.
റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റ്യൂട്ടില്‍നിന്നും സഭാ നിയമത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയെത്തി 2023 മെയ് മാസം മുതല്‍ രൂപതയുടെ വൈസ് ചാന്‍സലര്‍ ആയി ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു. വെളിച്ചിയാനി ഇടവകയിലെ  ശൗര്യാംകുഴി ആന്റണി – അന്നമ്മ ദമ്പതികളുടെ മകനാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?