വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് പരിശുദ്ധ സിംഹാസനം ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. ആശുപത്രിയില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പാപ്പയോടൊപ്പം 20 മിനിറ്റ് ചിലവഴിച്ചു. കൂടാതെ അടുത്ത സഹകാരികളായും പാപ്പ കൂടിക്കാഴ്ച നടത്തിയെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. രക്തപരിശോധനയില്‍ നേരിയ പുരോഗതി കാണിക്കുന്നുണ്ട്. ഇന്നലെ പ്രഭാതഭക്ഷണത്തിന് ശേഷം, പത്രങ്ങള്‍ വായിച്ച പാപ്പ ഉച്ചഭക്ഷണത്തിന് മുമ്പ് ദിവ്യകാരുണ്യം സ്വീകരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *