കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ ( കെഎല്‍സിഎ) യുടെ 53 -ാമത് ജനറല്‍ കൗണ്‍സില്‍ നാളെ (ഫെബ്രുവരി 26) രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ എറണാകുളം പിഒസിയില്‍ നടക്കും.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പതാക ഉയര്‍ത്തുന്നത്തോടെ ജനറല്‍ കൗണ്‍സില്‍ ആരംഭിക്കും. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപതു പ്രതിനിധികള്‍ വീതം ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കും.
പതിനൊന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കും. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. തോമസ് തറയില്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, ലത്തീന്‍ സഭയുടെ വ്യക്താവ് ജോസഫ് ജൂഡ് എന്നിവര്‍ ആശംസകള്‍ നേരും. സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി 2024-25 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി 2024 -25 വര്‍ഷത്തെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും.
Leave a Comment
Your email address will not be published. Required fields are marked with *